മലയാള സിനിമയിൽ വളരെപ്പെട്ടന്ന് താരമായി മാറിയ ബാലതാരമാണ് തന്മയ സോൾ. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ടോവിനോ തോമസ് നയനായി എത്തിയ വഴക്ക് എന്ന ചിത്രത്തിലൂടെയാണ് തന്മയ സോൾ മലയാള സിനിമയിലേക്ക് ചുവടെടുത്ത് വെക്കുന്നത്. പിന്നാലെ അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി തന്മയ സോൾ എന്ന ഈ കൊച്ചുമിടുക്കി.
ഇപ്പോഴിതാ ഒരിക്കൽ കൂടി മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് തന്മയ. വേട്ടെയാനാണ് തന്മയയുടെ പുതിയ ചിത്രം. ഇന്ത്യൻ സിനിമയുടെ രണ്ട് നേടും തൂണുകളായ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഈ ചിത്രത്തിൽ തന്മയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്നും വരുന്നത്. അതേസമയം രജിനികാന്തിനൊപ്പം മഞ്ജു ആദ്യമായി അഭിനയിച്ച സിനിമയാണ് വേട്ടെയാൻ. ചിത്രത്തിൽ വമ്പൻ താരങ്ങൾ അണിനിരന്നിട്ടുണ്ട്.
അരുൺ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. സോൾബ്രദേഴ്സ് ഉടമയും ഫോട്ടോഗ്രാഫറും നടനുമൊക്കെയാ അരുൺ സോൾ. ഈ അച്ഛനും എല്ലാ പിന്തുണയുമായി തന്മയ സോളിന്റെ കൂടെ തന്നെയുണ്ട്. മാത്രമല്ല തന്മയയ്ക്ക് പുരസ്കാരം ലഭിച്ച, സനൽകുമാർ ശശിധരൻ ചിത്രം വഴക്കിൻറെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു അരുൺ. സഹോദരി തമന്ന സോളും ഹ്രസ്വചിത്ര രംഗത്ത് സജീവമാണ്.