ആദ്യ ശമ്പളം പത്തു രൂപ; പിന്നെ അതിൽ കുറച്ച് പൂജ്യങ്ങൾ കൂടി; വരുമാനം പറഞ്ഞാൽ ഇൻകം ടാക്സ് വീട്ടിൽ കേറും! തങ്കച്ചൻ.

ആദ്യ ശമ്പളം പത്തു രൂപ; പിന്നെ അതിൽ കുറച്ച് പൂജ്യങ്ങൾ കൂടി; വരുമാനം പറഞ്ഞാൽ ഇൻകം ടാക്സ് വീട്ടിൽ കേറും! തങ്കച്ചൻ.

ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ താരമാണ് തങ്കച്ചൻ വിതുര. ഷോയില്‍ എല്ലാവരും തങ്കച്ചനെ തങ്കു എന്നാണ് വിളിക്കുന്നത്. കൗണ്ടര്‍ കോമഡികളിലൂടെയും മികച്ച സ്‌കിറ്റുകളിലൂടെ താരം ഒട്ടേറെ ആരാധകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. തന്റെതായ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ കലാകാരനാണ് തങ്കു. സ്റ്റാര്‍ മാജിക് എന്ന പരിപാടി ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ തങ്കച്ചന്റെ പെർഫോമൻസ് വളരെയേറെ പങ്ക് വായിച്ചിട്ടുണ്ട്. സിനിമ, സീരിയൽ, മറ്റ് സോഷ്യൽ മീഡിയ താരങ്ങളും പങ്കെടുക്കുന്ന പരിപാടിയാണ് സ്റ്റാർമാജിക്. ടമാർ പടാർ എന്ന പരിപാടി സ്റ്റാർ മാജിക് ആയി മാറുകയായിരുന്നു.

വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ഒരുപാട് കാലമുണ്ടായിരുന്നു തങ്കച്ചന്. മൺകട്ട കൊണ്ട് പണിത ഒരു ചെറിയ വീട്. ഒൻപത് ജീവിതങ്ങൾ ആണ് അതിനുള്ളിൽ കഴിഞ്ഞതെന്നും തങ്കച്ചൻ പറയുന്നു. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ്. ഷോയിൽ പങ്കെടുക്കുന്നവർ എല്ലാവരും ഒന്നിനൊന്നു മികച്ചവർ തന്നെയാണ്. എങ്കിലും തങ്കച്ചന്‍ വിതുരയ്ക്ക് ഒരു ആരാധക വൃന്ദം തന്നെയുണ്ട് . ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ പ്രകടനങ്ങൾ ആളുകളുടെ ചിരിയും ചിന്തയും വർധിപ്പിക്കുന്നു.

ഇപ്പോൾ തങ്കുവിന്റെ ഒരു പുതിയ വിശേഷമാണ് വൈറലായി മാറുന്നത്.
ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ എത്തിയപ്പോഴാണ് തന്റെ ചില സ്വകാര്യ വിശേഷങ്ങൾ തങ്കച്ചൻ പങ്കിടുന്നത്. വിവാഹത്തെക്കുറിച്ചും, വിവാഹ ആലോചന കൊണ്ടുവരുന്ന ബ്രോക്കർമാർ ഒപ്പിക്കുന്ന പണിയെകുറിച്ചുമെല്ലാം തങ്കച്ചൻ സംസാരിക്കുന്നുണ്ട്. വിവാഹത്തിന് എസ്‌കെഎൻ എത്താം എന്ന് പറയുമ്പോൾ വേഗം വിവാഹം നടക്കട്ടെ എന്നാണ് തങ്കച്ചൻ പറയുന്നത്. അതേസമയം അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹം എന്നാൽ അത് കാണാതെ അമ്മ പോയെന്നും തങ്കച്ചൻ പറയുന്നു.

ശ്രീകണ്ഠൻ നായർ തന്ന മകളുടെ വിവാഹക്ഷണക്കത്ത്‌ ഇപ്പോഴും താൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നും, തന്നെ ക്ഷണിക്കാത്ത ആളുകൾക്ക് ഈ കത്ത് കാണിച്ചു നൽകാറുണ്ടെന്നും തങ്കച്ചൻ പറയുന്നുണ്ട്. ആദ്യ ശമ്പളം പത്തു രൂപ ആയിരുന്നു. ഇപ്പോഴതിൽ കുറച്ചു പൂജ്യങ്ങൾ കൂടിയിട്ടുണ്ടെന്നും, എന്നാൽ കൃത്യമായ വരുമാനം തുറന്നുപറഞ്ഞാൽ ഇൻകം ടാക്സ് വീട്ടിൽ കയറുമെന്നും തങ്കു തന്റെ സ്വതസിദ്ധമായ ഫലിതത്തിൽ പറയുന്നു. അതിനെല്ലാം കാരണം ഫ്‌ളവേഴ്‌സ് ചാനൽ ആണെന്നും പറയുന്നു.

തനിക്ക് ഒരു അനുജൻ പയ്യൻ എപ്പോഴും കൂട്ടിനുണ്ടാകുമെന്നും പേഴ്സണൽ സ്റ്റാഫ് ഒന്നുമില്ലെന്നും തങ്കു പറയുന്നു. ഹോട്ടലിൽ കുക്കായി ജോലി നോക്കാനുള്ള സാഹചര്യമൊക്കെ തങ്കു എസ്‌കെഎൻ നോട് പറയുന്നു. വീട് വയ്ക്കാനുള്ള ഫണ്ട് ഇതുവരെയും തനിക്ക് കിട്ടിയിട്ടില്ല എന്നും എല്ലാ ആർട്ടിസ്റ്റുകളുടെയും അവസ്ഥ ഇതാണെന്നും കൊറോണയാണ് ആർട്ടിസ്റ്റുകളെ എല്ലാം ചതിച്ചതെന്നും തങ്കു പറഞ്ഞു.

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം താരത്തിന്റെ കൂടെ ഉണ്ടായിരുന്നു. മിനിസ്‌ക്രീൻ ആണ് താരത്തിന്റെ ജീവിതത്തിലെ വഴിതിരിവ് ആയി മാറിയത്.

Kavya Sree :