നിർമ്മാതാക്കൾക്ക് വഴങ്ങിയില്ല; കരിയറിൽ അവസരങ്ങൾ കുറഞ്ഞു; തുറന്ന് പറഞ്ഞ് നടി

ലൈംഗിക ആവശ്യങ്ങളോട് വിസമ്മതം പ്രകടിപ്പിച്ചത് കൊണ്ട് തനിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ കുറഞ്ഞെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി താന്‍ഡി ന്യൂട്ടന്‍. നിര്‍മ്മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോടാണ് താൻ വിസമ്മതം പ്രകടിപ്പിച്ചത്.

അടുത്തിടെയാണ് തന്റെ കരിയറിനെ ഇത് ബാധിച്ചിട്ടുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് നടി വ്യക്തമാക്കി. നിരവധി പേരില്‍ നിന്ന് ഇക്കാര്യം ഞാന്‍ അറിഞ്ഞു. കാരണം ആരും അവസരം കൊടുത്തില്ലെങ്കിലും അവര്‍ തളരില്ല. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള്‍ നിന്നുകൊടുക്കണം എന്നാണ് താന്‍ഡീ പറയുന്നത്.

എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്റെ അവസരങ്ങള്‍ കുറഞ്ഞു എന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് നഷ്ടബോധമില്ലെന്നും താരം കൂട്ടിച്ചേർത്തു. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ ഉയര്‍ന്ന മീടൂ മൂവ്‌മെന്റിന് ശക്തമായ സപ്പോര്‍ട്ടറാണ് താന്‍ഡീ.

thandie newton- reveals about career

Noora T Noora T :