സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്. അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തും മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളുമായ തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റ സിനിമയിലേയ്ക്ക് എത്തുന്നതായി അറിയിച്ചത്. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ തേജാലക്ഷ്മിയ്ക്ക് ആശംസകളുമായി മീനാക്ഷിയും രംഗത്തെത്തിയിരുന്നു. ഇതോടെ മീനാക്ഷി എന്നാണ് ഇനി സിനിമയിലേയ്ക്ക് വരുന്നതെന്നും മീനാക്ഷിയെയും കൂടി അമ്മക്ക് ഒപ്പം കാണാൻ ആണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും പലരും കുറിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കുഞ്ഞാറ്റയുടെ ആദ്യസിനിമയുടെ പത്രസമ്മേളനത്തിൽ ഉർവശിയെ കുറിച്ച് സംസാരിക്കവേ മനോജ് കെ ജയൻ വികാരഭരിതനായി ആണ് സംസാരിച്ചത്. മകൾ സിനിമയിൽ അഭിനയിക്കാനുളള ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം അമ്മയെ ചെന്ന് കണ്ട് അനുവാദം വാങ്ങാനാണ് മനോജ് കെ ജയൻ മകളോട് നിർദേശിച്ചത്. അമ്മ സമ്മതിച്ചാൽ അഭിനയിക്കാം എന്നതായിരുന്നു ആ അച്ഛൻ സ്വീകരിച്ച നിലപാട്.
ഉർവശി ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു. വിവാഹ മോചനം നടന്നപ്പോൾ കുഞ്ഞാറ്റ അച്ഛനൊപ്പമായിരുന്നു. അച്ഛനൊപ്പം വളർന്നെങ്കിലും അമ്മയുമായുളള ബന്ധത്തിൽ ഒരു ഉലച്ചിലും ഉണ്ടായിട്ടില്ല. രണ്ട് പേരും രണ്ടിടത്താണ് എങ്കിലും അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും ഒരുപോലെ സ്‌നേഹത്തോടെയും അഭിമാനത്തോടെയുമാണ് കുഞ്ഞാറ്റ സംസാരിക്കുന്നത്.
ഉർവശി-മനോജ് കെ ജയൻ എന്നിവരുടേതിന് സമാന കുടുംബ സാഹചര്യമുളളവരാണ് ദിലീപും മഞ്ജും വാര്യരും. ഇരുവരും വിവാഹ മോചിതരാണ്. മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് വളർന്നത്. എന്നാൽ മഞ്ജുവും മീനാക്ഷിയും തമ്മിൽ ഉർവശിയും കുഞ്ഞാറ്റയും തമ്മിലുളളത് പോലുളള ഊഷ്മളമായ ബന്ധമുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരേയും ഒരുമിച്ച് പൊതുഇടങ്ങിൽ കാണാറില്ല. ഈയടുത്ത് മാത്രമാണ് മീനാക്ഷിയെ മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ ആരംഭിച്ചത് പോലും.
മാത്രമല്ല മീനാക്ഷിയുടെ ഗ്രാജ്വേഷൻ പോലുളള പ്രധാനപ്പെട്ട പരിപാടികളിലും അമ്മയായ മഞ്ജു വാര്യരുടെ സാന്നിധ്യം കണ്ടിട്ടില്ല. ദിലീപും കാവ്യാ മാധവനും ആണ് മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ എന്നും സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നു. ദിലീപ് ഇത് കണ്ടാൽ നന്നായിരുന്നു എന്നാണ് ഒരു കമന്റ്. മനോജ് ഒരിക്കലും ഉർവശിയെ കുറിച്ച് തന്റെ മോളുടെ മനസ്സിൽ വിഷം കുത്തിയിട്ടില്ല എന്നതിന് തെളിവ് ആണ്. എന്നാൽ പലയിടത്തും അങ്ങനെയല്ല എന്നാണ് മറ്റൊരു കമന്റ്.
ഇത് മീനാക്ഷി കാണുന്നുണ്ടോ. ഉർവശി ഭാഗൃവതിയാണ്. മഞ്ജു മനസ്സിൽ കരയുന്നുണ്ടാകും എന്ന് മറ്റൊരാൾ കുറിച്ചു. അച്ഛന്റെ അടുത്തിരുന്നു അമ്മയെ കുറിച്ച് ഇത്രെയും സന്തോഷത്തോടെ ആ മകൾ സംസാരിക്കുകയും അച്ഛൻ അത് കേട്ട് ചിരിക്കുകയും സപ്പോർട്ട് നിൽക്കുകയും ചെയ്യുന്നു എങ്കിൽ അച്ഛനെന്ന നിലയിൽ മനോജ് കെ ജയൻ സൂപ്പറാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ദിലീപിന് ഇതൊരു പാഠമാകട്ടെ എന്നും മീനാക്ഷി ഇത് കണ്ട് പഠിക്കട്ടെ എന്നും പറയുന്നവരുണ്ട്.
ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. പിന്നീടൊരിക്കൽ പോലും മഞ്ജുവിനെയും മകളെയും ഒരുമിച്ച് ആരാധകർ കണ്ടിട്ടില്ല. പൊതുവേദികളിലെത്താറുണ്ടെങ്കിലും മാധ്യമങ്ങളോടൊന്നും മീനാക്ഷി സംസാരിക്കാറില്ല. മീനാക്ഷിയെക്കുറിച്ചോ ദിലീപിനെക്കുറിച്ചോ മഞ്ജുവോ പൊതുവിടങ്ങളിൽ സംസാരിക്കാറുമില്ല.
ഡെർമറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതെന്ന് അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മുന്നൂറ് കോടിക്ക് മുകളിൽ ആസ്തിയുണ്ടായിട്ടും മകളുടെ മാസവരുമാനത്തിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത്. മക്കൾക്ക് ജോലിയും വരുമാനവും ലഭിക്കുമ്പോഴുള്ള അച്ഛന്റെ സന്തോഷം ദിലീപിന്റെ മുഖത്തും കാണാം എന്നായിരുന്നു കമന്റുകൾ. അതേസമയം ദിലീപ് മകൾക്ക് വേണ്ടി കാശെറിഞ്ഞ് വാങ്ങിയതാണ് ഡോക്ടർ സീറ്റെന്നും കമന്റുകളുണ്ട്.
അതിന് മറുപടി നൽകിയത് ദിലീപ് ആരാധകർ തന്നെയാണ്. ഒരുകാര്യം എല്ലാവരും മനസിലാക്കണം. പണം കൊടുത്ത് സീറ്റ് വാങ്ങിയാലും ഡോക്ടർ ആകണമെങ്കിൽ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷകൾ പാസാകണം. എംബിബിഎസ് പരീക്ഷകൾ പാസാവുക ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയാണ്. ചില മെഡിക്കൽ കോളേജിൽ പേഷ്യന്റ്സ് ലോഡ് കുറവായിരിക്കും.
അതുകൊണ്ട് പഠിക്കുന്നവർക്കെല്ലാം വ്യത്യസ്തമായ കേസുകൾ പഠിക്കാൻ അവസരം കിട്ടികൊള്ളണമെന്നില്ല. ഹൗസ് സർജൻസി പ്രാക്ടീസ് ടൈമിലാണ് എല്ലാം പഠിക്കാൻ അവർക്ക് അവസരം കിട്ടുന്നത്. ഒരു കുട്ടിയും ജനിക്കുമ്പോഴേ നടക്കുന്നില്ലെന്ന് മനസിലാക്കൂ എന്നാണ് വിമർശിച്ചവർക്കുള്ള മറുപടിയായി ഒരാൾ കുറിച്ചത്. സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ് മീനാക്ഷി.
മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല.
എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.
മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ചും ദിലീപ് തുറന്ന് സംസാരിച്ചിരുന്നു. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്. ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.
കുഴപ്പമില്ല, പോയി നോക്കെന്ന് ഞാൻ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാൻ തുടങ്ങി. ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. എന്റെ മകൾ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കിൽ അയാം നോട്ട് യുവർ ഫ്രണ്ട് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമർസെൻസുള്ളവരാണ്. ഒരാൾ ഇത്തിരി സൈലന്റാണ്. മറ്റെയാൾ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞിരുന്നത്.
മീനാക്ഷിയും അമ്മ മഞ്ജു വാര്യരും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. കുറച്ച് നാളുകൾക്ക് മുമ്പ്, നടൻ പൃഥ്വിരാജിന്റെ വിവാഹത്തിന് അച്ഛനും അമ്മയ്ക്കും ഒപ്പം മീനാക്ഷി എത്തിയ പഴയകാല ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലായിരുന്നു. വലുതായപ്പോൾ അമ്മയും മകളും ഒന്നിച്ചില്ലെങ്കിലും ചെറുപ്പത്തിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോളും ആരാധകർ ആഘോഷമാക്കാറുണ്ട്. കുട്ടി ഉടുപ്പിൽ സുന്ദരി ആയി മീനാക്ഷി എത്തിയപ്പോൾ സൽവാർ ആണ് മഞ്ജു ധരിച്ചത്. ഏറ്റവും സിംപിൾ ലുക്കിലാണ് ദിലീപും വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയത്. പിന്നീട് നടന്ന താര വിവാഹങ്ങളിൽ ഇവർ മൂന്നുപേരും എത്തിയത് വിരളമായകാഴ്ച ആയിരുന്നു.
1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. അതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് പോയിരുന്നത്. മീനാക്ഷിയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയ്ക്കടുത്ത് വരാമെന്നും ഒരുവിളിപ്പാടകലെ ഞാനുണ്ടാകുമെന്നാണ് അന്ന് വേർപിരിയൽ സമയത്ത് മഞ്ജു സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരുന്നത്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ പിറന്നാൾ ആശംസകളോ ഒന്നും തന്നെ പരസ്യമായി പങ്കുവെയക്കാറില്ലായിരുന്നു. ഇതാണ് അമ്മയും മകളും സ്വരചേരച്ചയിലല്ല എന്ന തരത്തിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ കോടുമ്പിരികൊണ്ടിരുന്നപ്പോഴും മീനാക്ഷിയോ മഞ്ജുവോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ഇവർക്ക്ഒരു മകളുണ്ട്. മഹാലക്ഷ്മിയെന്നാണ് പേര്. മഹാലക്ഷ്മിയുടെ വിശേഷങ്ങളും വൈറലാകാറുണ്ട്.