ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാ​ഗങ്ങൾ; അന്വഷണം ആരംഭിച്ചു

പ്രശസ്ത പോപ് ​ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാ​ഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ വസതിയുടെ അടുത്ത ബ്ലോക്കുകളിലാണ് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് വെസ്റ്റർലി പോലീസിന് വാച്ച്ഹിൽ എന്ന പ്രദേശത്തെ എവറെറ്റ് അവന്യൂവിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് മനുഷ്യന്റെ കാലിന്റെ അസ്ഥിയാണെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി. .

വെസ്റ്റർലി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഡിറ്റക്ടീവ് വിഭാഗം അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പലഭാ​ഗങ്ങളിൽനിന്നായി അധികൃതർ നിരവധി മൃതദേഹങ്ങളും മനുഷ്യ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതും സ്ത്രീകളുടേതാണെന്നാണ് വിവരം. ഈ സംഭവങ്ങൾക്കുപിന്നിൽ ഏതെങ്കിലും സീരിയൽ കിലർ ആണെന്നാണ് അഭ്യൂഹം.

Vijayasree Vijayasree :