സംഘടനയുടെ ഉത്തരവാദിത്തമാണ് സ്ത്രീക്കൊപ്പം നിൽക്കുക എന്നത് ; ഞങ്ങൾ അവൾക്കൊപ്പമാണ് ,ഏതു സാഹചര്യത്തിലും – ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കാർത്തി

സംഘടനയുടെ ഉത്തരവാദിത്തമാണ് സ്ത്രീക്കൊപ്പം നിൽക്കുക എന്നത് ; ഞങ്ങൾ അവൾക്കൊപ്പമാണ് ,ഏതു സാഹചര്യത്തിലും – ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കാർത്തി

കേരളത്തിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരങ്ങളുടെ സംഘടനാ നിലപാട് വ്യക്തമാക്കാതെ കുറ്റാരോപിതനോട് കൂറു കാണിക്കുയാണ്. പ്രതിഷേധങ്ങൾ ശക്തമായിട്ടും ദിലീപിന് പിന്തുണ പ്രഖ്യാപിച്ചാണ് താരങ്ങൾ നിലകൊള്ളുന്നത്. എന്നാൽ കേരളത്തിന് പുറത്തുള്ള താര സംഘടനകൾ മാറ്റിക്കൊപ്പമാണെന്നു വ്യക്തമാക്കുകയും സംഘടനയുടെ നിലപാട് ചോദ്യം ചെയ്യുകയും ചെയ്തു.

സ്ത്രീകള്‍ ആക്രമിക്കപ്പെടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംഘടനക്കുണ്ടെന്ന് തമിഴ് നടന്‍ കാര്‍ത്തി പറയുന്നു . ഏത് സാഹചര്യത്തിലായാലും ഞങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും കാര്‍ത്തി പറഞ്ഞു. തന്റെ പുതിയ ചിത്രമായ കടൈ കുട്ടി സിംഗത്തിന്റെ പ്രചരണത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു കാര്‍ത്തിയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയോടാണ് നടന്‍ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞയുടന്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഞങ്ങള്‍ കത്തയച്ചു. ശരിയായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭയക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം മറുപടി അയച്ചിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു.സംഘടനയുടെ ഉത്തരവാദിത്വമാണ് സ്ത്രീക്കൊപ്പം നില്‍ക്കുക എന്നത്. അത് സിനിമാലോകത്തെ സ്ത്രീകളുടെ കാര്യത്തിലും മാത്രമല്ല, കുടുംബത്തിലെയും സമൂഹത്തിലെയും സ്ത്രീകളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. താന്‍ ജീവിക്കുന്ന അന്തരീക്ഷത്തിലെ സ്ത്രീകളെ സംരക്ഷിക്കുക എന്നത് പുരുഷന്റെ ഉത്തരവാദിത്വം കൂടിയാണ്.

ചില സ്ത്രീകള്‍ക്ക് ഒറ്റക്ക് നിന്ന് പൊരുതാന്‍ കഴിയുമെങ്കിലും എല്ലാവര്‍ക്കും സാധിക്കുകയില്ല. നടന്‍മാരെയും നടിമാരെയും പെട്ടെന്ന് ആക്രമിക്കാന്‍ കഴിയും. ശക്തമായ ഒരു സംഘടനക്ക് മാത്രമേ അവരെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഞങ്ങള്‍ അവള്‍ക്കൊപ്പം, ഏത് സാഹചര്യത്തിലും. ഞങ്ങള്‍ അവളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സഹായം അവള്‍ക്കാവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ ഉണ്ടാവും.
കാര്‍ത്തി.

കൂടുതൽ വായിക്കാൻ >>>

അച്ഛന്റെ മരണത്തിൽ മഞ്ജുവിന് ആശ്വാസവുമായി ദിലീപും മീനാക്ഷിയുമെത്തി

tamil actor karthi about actress attack

Sruthi S :