പഠനത്തിൽ നോർമൽ ആയ കുട്ടിയായിരുന്നു ,സ്കൂളില്‍ ഒരു തരത്തിലുമുള്ള സമ്മർദം മീരയിൽ കണ്ടിരുന്നില്ല; മീരയുടെ അധ്യാപിക പറയുന്നു

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ വിയോഗം നല്‍കിയ ദുഖത്തിലാണ് സിനിമാലോകം. ചൊച്ചാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു മീര.

പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു മീര പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള വിദ്യാർഥിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്. സ്കൂളിലും മിടുക്കിയായിരുന്നുവെന്നും ഒരു തരത്തിലുള്ള സമ്മർദവും മീരയിൽ ഉണ്ടായിരുന്നതായി കണ്ടിട്ടില്ലെന്നും മീര പഠിക്കുന്ന സ്കൂളിലെ അധ്യാപിക മാധ്യമങ്ങളോടു പറയുകയുണ്ടായി.

‘‘പഠനത്തിൽ നോർമൽ ആയ കുട്ടിയായിരുന്നു മീര. സ്കൂളിൽ കൾച്ചറൽ ഗ്രൂപ്പിന്റെ ലീഡറായിരുന്നു. എല്ലാത്തിലും ആക്ടിവ് ആയിരുന്ന കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. ഞങ്ങൾക്കുപോലും ഇതു വിശ്വസിക്കാനാകുന്നില്ല. ഈ ചെറുപ്രായത്തിൽ ഇത്രമാത്രം മനോവിഷമം ഉണ്ടാകാൻ കാരണം എന്തെന്നാണ് അറിയാത്തത്. സ്കൂളില്‍ ഒരു തരത്തിലുമുള്ള സമ്മർദം മീരയിൽ കണ്ടിരുന്നില്ല.’’–അധ്യാപികയുടെ വാക്കുകൾ.

മരണകാരണം വ്യക്തമല്ലെങ്കിലും മീര മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ തേടിയിരുന്നുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഗീതത്തിലുപരി കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ വിജയ് തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. രണ്ടു പെണ്മക്കളാണ് വിജയ് ആന്റണിക്കുള്ളത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് മീരയുടെ ഭൗതികശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്. പിന്നാലെ ആള്‍വാര്‍പേട്ടിലെ വിജയ് ആന്റണിയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. വിജയ് ആന്റണിയ്ക്കും കുടുംബത്തിനും ആശ്വാസമേകാന്‍ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ വീട്ടിലെത്തി. സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും മീരയെ ഒരു നോക്ക് കാണാനെത്തിയിരുന്നു. അതി വൈകാരികമായിരുന്നു രംഗം.

അതേ സമയം പൊലീസ് സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മീരയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീരയുടെ മുറിയില്‍ പൊലീസ് ഫോറന്‍സിക് പരിശോധനനടത്തി.

Noora T Noora T :