രണ്ടു വര്‍ഷക്കാലം മാറി നിന്നതിനു കാരണം; മനസ് തുറന്ന് സൂപ്പര്‍ഹിറ്റ് സീരിയല്‍ നടി സിനി!

മലയാളികൾക്കെന്നു പ്രിയപെട്ടവരാണ് സീരിയൽ നടിമാരും ,നടന്മാരും .പല നടന്മാരും നടികളും സിനിമയിലേക്കെത്തിയതും സീരിയൽ വഴിയാണ്. നായികയായും വില്ലത്തിയായും തിളങ്ങുന്ന താരം. ഇൻഡസ്ട്രിയിലെ ചില മോശപ്പെട്ട പ്രവണതകളും സങ്കടപ്പെടുത്തിയ അനുഭവങ്ങളും പറയുകയാണ് സിനി. മലയാളികളുടെ മനസില്‍ ഇടം പിടിച്ച സീരിയല്‍ താരം പെട്ടന്നായിരുന്നു മിനിസ്‌ക്രീനില്‍ നിന്നും അപ്രതീക്ഷതമായത്. എന്തുകൊണ്ടാണ് സീരിയലുകളില്‍ നിന്നും പിന്മാറിയതെന്ന് സിനി തന്നെ വെളിപ്പെടുത്തുകയാണ്. രണ്ടു വര്‍ഷക്കാലം സീരിയലില്‍ നിന്നു മാറി നിന്നതിനു കാരണം സിനി പറയുന്നു.

‘‘സീരിയൽ നടി ആവണം എന്നു തീവ്രമായി ആഗ്രഹിച്ച് ഈ ഫീൽഡിലേക്കു വന്ന ആളല്ല ഞാൻ. മൂന്നാം വയസ്സു മുതൽ നൃത്തം പഠിക്കാൻ തുടങ്ങി. ഭരതനാട്യം ആയിരുന്നു പ്രധാന ഇനം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടോടി നൃത്തത്തിന് സംസ്ഥാനതലത്തിൽ സമ്മാനം കിട്ടി. അങ്ങനെയാണ് സീരിയൽ രംഗത്തേക്ക് വിളി വരുന്നത്. കൂട്ടുകാരി ആയിരുന്നു ആദ്യ സീരിയൽ. പ്രസാദ് നൂറനാട് ആയിരുന്നു സംവിധായകൻ. പിന്നീട്, കൈനിറയെ സീരിയലുകൾ തേടി വന്നു. ആരോഗ്യ കാര്യത്തിലും, ശരീര – സൗന്ദര്യ സംരക്ഷണത്തിലും ഒന്നും ഞാൻ അത്ര ശ്രദ്ധാലു ആയിരുന്നില്ല. അതു കൊണ്ടു തന്നെ തടി അൽപ്പം കൂടി എനിക്ക്.

പിന്നെ, തൈറോയ്ഡിന്റെ പ്രശ്നവും. ഈ സമയത്താണ് എന്റെ സഹപ്രവർത്തകരിൽ ചിലർ, അതും ഞാൻ ജീവനെ പോലെ കൊണ്ടു നടന്നവർ എനിക്കെതിരെ കണ്ണിൽ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്. ഞാൻ അഭിനയം നിർത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാൻ വിളിക്കാതെ ആയി. ഉദ്ഘാടനങ്ങൾ പോലും കിട്ടാതെയായി. കാരണം ഞാൻ അഭിനയം നിർത്തി എന്നു പ്രചരിപ്പിക്കുന്നത് എന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെ ആണല്ലോ…!

ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങൾ ആയിരുന്നു അത്. എന്തിനാണ് പ്രിയ കൂട്ടുകാർ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല. ഓർക്കുമ്പോൾ വേദന തോന്നാറുണ്ട്. ഏറെ വേദനിപ്പിച്ച മറ്റൊരു അനുഭവം ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണ്.

”അപ്രതീക്ഷിതമായാണ് ചില ‘പണികള്‍’ കിട്ടിയത്. കൂടെയുണ്ടെന്നു കരുതിയവര്‍ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോള്‍, സുഖകരമായി മുന്നോട്ടു പോയിരുന്ന സീരിയല്‍ മേഖലയില്‍ നിന്ന് ഞാന്‍ പുറത്തായി. രണ്ടു വര്‍ഷം സീരിയലില്‍ വേഷങ്ങളില്ലാതെ വീട്ടിലിരുന്നു.” . ആ സംഭവം ഇങ്ങന.. ‘ മൂന്നു വയസ്സ് മുതല്‍ ഡാന്‍സ് പഠിക്കുന്നു. റോപ് ഡാന്‍സ് പോലെയുള്ള സാഹസിക ഡാന്‍സ് നമ്ബറുകള്‍ പ്രിയപ്പെട്ടവയാണ്. കല്യാണത്തിനു ശേഷം ഞാന്‍ ഒരു ഡാന്‍സ് ഷോ കമ്മിറ്റ് ചെയ്തു. പക്ഷേ, റോപ് ഡാന്‍സിന് വേണ്ടി പ്രാക്ടീസ് ചെയ്തപ്പോള്‍ ബെഡ് ഉപയോഗിച്ചിരുന്നില്ല. ഡാന്‍സ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൈ തെന്നി ഞാന്‍ താഴേക്കു വീണു. അതത്ര കാര്യമാക്കിയില്ല.

പിന്നെയും പല ദിവസങ്ങളിലായി രണ്ടു വട്ടം കൂടി വീണപ്പോള്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് നട്ടെല്ലിന് പരുക്കുണ്ടെന്ന് മനസ്സിലായത്. ബോഡി വെയ്റ്റ് നോക്കിയപ്പോള്‍ അടുത്ത ഞെട്ടല്‍. 54 കിലോ ഭാരമുണ്ടായിരുന്ന ഞാന്‍ 75 കിലോയോളം ഭാരത്തിലെത്തിയിരുന്നു.

പഴയതു പോലെ ശ രീരം വഴങ്ങാത്തതായിരുന്നു വീഴ്ചയുടെ കാരണം. നടുവിന്റെ ബുദ്ധിമുട്ട് രണ്ടാഴ്ചത്തെ വിശ്രമത്തില്‍ മാറിയെങ്കിലും തടി നന്നായി കൂടിയതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.


ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോൺ കോൾ പോലും ഉണ്ടായില്ല. ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. കലാകാരന്മാരും കലാകാരികൾക്കും ഒരു ഡിസ്പൊസിബിൾ ഗ്ലാസിന്റെ വില മാത്രം കിട്ടുന്ന അവസ്ഥ. എന്തായാലും ഒഴുക്കിനെതിരെ നീന്തുകയാണ്. ജീവിച്ചല്ലേ പറ്റൂ’’’ സിനി പങ്കുവച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

talk about serial actress sini

Sruthi S :