സിനിമ പോലെ തന്നെ നടി നടന്മാരുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ ചില നായികമാരുടെ ഒരു വാർത്ത വെെറലാകുകയാണ്. നയൻതാരയ്ക്കും അമല പോളിനും ശേഷം മലയാളത്തിൽ നിന്ന് പോയി തമിഴകത്ത് ശക്തമായ സാന്നിധ്യമാകാൻ കഴിഞ്ഞ നടിയാണ് കീർത്തി സുരേഷ്. തെലുങ്ക്, തമിഴ് സിനിമാ ലോകത്തെ ഈ താരറണിമാരുടെ പ്രതിഫലം കോടികളാണ്. നയൻതാര മുതൽ ശ്രീലീല വരെ നീളുന്നു ഈ നിര.
അതേസമയം വലിയ പ്രൊഡക്ഷൻ ഹൗസുകളുടെ സിനിമകളിൽ അഭിനയിക്കുന്ന നയൻതാരയ്ക്കും കീർത്തി സുരേഷിനുമെല്ലാം സെറ്റിൽ ലഭിക്കുന്ന സുഖ സൗകര്യങ്ങളെ കുറിച്ച് പറയുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സുബൈർ. നയൻതാര കീർത്തി സുരേഷ് തുടങ്ങിയ അഭിനേതാക്കൾ പ്രൊഡക്ഷൻ ഹൗസ് നൽകുന്ന സുഖ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യാറുണ്ടെന്നും ഇത് നിർമാതാവിന് സാമ്പത്തികമായി അധിക ചെലവുണ്ടാക്കുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിനിമയിലെ എല്ലാ നടിമാരും അങ്ങനെയാണ്. നയൻതാരയുടെ രണ്ട് കുട്ടികളെ നോക്കാൻ നാല് സ്റ്റാഫുണ്ട്. ഷൂട്ടിംഗ് സ്ഥലത്തും അവരെത്തുമെന്നും ഭക്ഷണച്ചെലവ്, സ്റ്റാഫുകളുടെ ചെലവ്, താമസം എന്നിവയെല്ലാം പ്രൊഡക്ഷൻ കമ്പനി വഹിക്കണമെന്നും അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല എവിടെ പോയാലും കീർത്തി സുരേഷിനൊപ്പം വളർത്ത് നായയുണ്ടാകും. ഇതിനാൽ ഷൂട്ടിംഗിന് വരാൻ നടിക്ക് വേണ്ടി പ്രത്യേക ഫ്ലെെറ്റുകൾ വേണ്ടി വരുന്നു. ഇത് നിർമാതാവിന് അധിക ചെലവുണ്ടാക്കുന്നു എന്ന ഗോസിപ്പുണ്ട്. ഇത് സത്യമാണെന്നും സുബൈർ പറയുന്നു.