മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാവാറുണ്ട്.
മാത്രമല്ല ഈ വിവാഹത്തിന് എല്ലാ പിന്തുണയുമായി ദിലീപിന്റെയും മഞ്ജു വാര്യരുടെ മകൾ മീനാക്ഷിയുണ്ടായിരുന്നു. എന്തുകൊണ്ടാണ് മീനാക്ഷി അമ്മയായ മഞ്ജുവിനൊപ്പം ഒരിക്കൽ പോലും നിൽക്കാത്തത് എന്ന ചോദ്യം ഉയർന്നുവരാറുണ്ട്. ഇപ്പോൾ വീണ്ടും ദിലീപ് കാവ്യ വിവാഹം ദിവസം മീനാക്ഷി പറഞ്ഞ കാര്യങ്ങൾ വൈറലാകുകയാണ്.
അതേസമയം, വളരെ സന്തോഷമയുള്ളൂ എന്നും താനാണ് വിവാഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞതെന്നുമാണ് മീനാക്ഷി ദിലീപിന്റെയും കാവ്യയുടെയും വിവാഹശേഷം പറഞ്ഞത്. നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും സ്‌നേഹവുമാണ് ഞങ്ങൾക്ക് ആവശ്യം. ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നിങ്ങളെല്ലാവരും സ്‌നേഹത്തോടെ പിന്തുണയ്ക്കുക. ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന പ്രേക്ഷകരോട് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ പിന്തുണയാണ് വേണ്ടത്. നെഗറ്റീവ് പറയാതിരിക്കുക.
എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. രണ്ട് മൂന്ന് വർഷമായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ ഞങ്ങൾക്ക് ഒരു കൂട്ട് വേണം എന്നൊരു അവസ്ഥ വന്നപ്പോൾ എന്റെ മകളും അമ്മയും കൂട്ടുകാരും സഹോദരങ്ങളും ഒക്കെ കൂടി കല്യാണം കഴിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചു. 10 -20 സിനിമകൾ ഒരുമിച്ച് ചെയ്തു എന്ന കുറ്റം മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എന്റെ പേരിൽ ബലിയാടായ ആളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എന്റെ മകൾക്ക് പൂർണ സമ്മതമായിരുന്നു, എന്നാണ് ദീലിപ് പറഞ്ഞത്
സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല എന്നാണ് ദിലീപ് പറഞ്ഞത്.
അതേസമയം എട്ട് വർഷം മുൻപുള്ള ഈ വീഡിയോയ്ക്ക് ധാരാളം കമന്റുകൾ വന്നിട്ടുണ്ട്. ”അമ്മയുടെ താലി പൊട്ടിച്ചു മറ്റൊരു പെണ്ണിന് കൊടുത്ത മകളെന്നും ഇതൊക്കെ അറിവില്ലായ്മ കൊണ്ടാണെന്നു അറിയാം… ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഉള്ള കഴിവ് ദൈവം തരട്ടെയെന്നും” ഒരാൾ കമന്റായി കുറിച്ചു. ”മഞ്ജു ചേച്ചി തനിക്ക് വേണ്ടി ഒന്നും വാദിച്ചു പറഞ്ഞില്ലെങ്കിലും….. ഈൗ കേരളം മുഴുവൻ ചേച്ചിയുടെ സത്യസന്ധതയുടെ കൂടെയാണ്.” എന്നാണ് മറ്റൊരു കമന്റ്.
അമ്മക്ക് തുല്യം അമ്മ മാത്രമാണ്. അമ്മ ഇല്ലാതെ അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്ന ഒരുപാട് മക്കൾ ഉള്ള ലോകത്ത്… അമ്മ ഉണ്ടായീട്ടും.. ആ അമ്മയെ മനസിലാക്കാതെ ജീവിക്കുന്നതാണ്, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇല്ലായ്മയെന്ന് ഒരാൾ കമന്റിൽ പറയുന്നു. എനിക്ക് ഈ മീനാക്ഷിയുടെ സ്വഭാവം മനസിലാകുന്നില്ല. ഇതുപോലെ ഒരു മകളെ ഒരമ്മക്കും കിട്ടരുത്, നല്ല മോളും നല്ല അച്ഛനും. അമ്മയോട് ഒരു തരി സ്നേഹം എങ്കിലും ഉണ്ടായിരുന്നെങ്കിൽ കല്യാണത്തിന് ഞെളിഞ്ഞു മുമ്പിൽ കയറി നിൽക്കുമായിരുന്നോ മീനാക്ഷി. ഇനി ഇരിക്കുന്നു അനുഭവിക്കാൻ. എല്ലാം കാലം തെളിയിക്കും. ഒരമ്മയുടെ ആത്മാർത്ഥ സ്നേഹം എന്നിങ്ങനെ നീളുന്നു കമന്റുകൾ.