ന്യുമോണിയ ബാധിച്ച് തായ്വാൻ നടി ബാർബി ഹ്സു അന്തരിച്ചു

ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത തായ്വാൻ നടി ബാർബി ഹ്സു(48) അന്തരിച്ചു. ദക്ഷിണ കൊറിയൻ ​ഗായകനും ‍ഡിജെയുമായ കൂ ജങ് യുപ് ആണ് ബാർബിയുടെ ഭർത്താവ്. ജപ്പാനിൽ അവധിയാഘോഷത്തിനിടെയാണ് ഇവർക്ക് ന്യുമോണിയ പിടിപെട്ടത്. തുടർന്ന് വളരെപ്പെട്ടെന്ന് തന്നെ ആരോ​ഗ്യവില ​ഗുരുതരമാകുകയായിരുന്നു.

ഇതിന്റെ ചികിത്സയിൽ കഴിയവെയാണ് ആരോ​ഗ്യ നില കൂടുതൽ വഷളാകുന്നതും മരണം സംഭവിക്കുന്നതും. നടിയുടെ സഹോദരിയും ഭർത്താവും വിയോ​ഗ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

നമ്മുടെ കുംടുംബം അവധിയാഘോഷിക്കുന്നതിനായി ജപ്പാനിൽ എത്തിയിരുന്നു. എന്റെ പ്രിയപ്പെട്ട സഹോദരി, അവൾ പകർച്ചപനിയ്‌ക്ക് പിന്നാലെ ബാധിച്ച ന്യുമോണിയെ തുടർന്ന് ഞങ്ങളെ വിട്ടുപോയി എന്നാണ് ബാർബിയുടെ സഹോദരി ദീ ഹ്സു പറഞ്ഞത്.

2022-ലാണ് ബാർബി ഹ്സു ഡി.ജെ കൂ ജങ് യുപിനെ വിവാഹം കഴിക്കുന്നത്. 1998ൽ ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ വേർപിരിഞ്ഞു. പിന്നീട് നടി ചൈനീസ് വ്യവസായിയെ വിവാഹം ചെയ്തു.

11 വർഷത്തിന് ശേഷം ഈ ബന്ധം വിവാഹമോചനത്തിൽ എത്തുകയായിരുന്നു. 2021-ൽ ഇവർ ഡിവോഴ്സായി. രണ്ടുമക്കൾക്കൊപ്പം കഴിഞ്ഞിരുന്ന അവർ ഡിജെ കൂവിനെ 23 വർഷത്തിന് ശേഷം കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു.

Vijayasree Vijayasree :