രണ്ടു വയസ്സല്ലേ ആയിട്ടുള്ളു…തൈമൂർ വായിക്കാനും തുടങ്ങിയോ ?

ബോളിവുഡിന്റെ ക്യൂട്ട് രാജകുമാരനാണ് തൈമൂർ. ജനിച്ച അന്ന് മുതല്‍ താരമാണ്  സെയ്ഫ്  അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. 

തൈമൂറിന്റെ എന്ത് വിശേഷം വന്നാലും ആരാധകർ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്.


രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റി തൈമൂറാണ്.

തൈമൂറിന്റെതായി സോഷ്യൽ മീഡിയകളിൽ വരുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രം തൈമൂർ തന്റെ കയ്യിലുള്ള പുസ്തകം നോക്കുന്നതാണ്.

രണ്ടു വയസ്സുമാത്രമേ തൈമൂറിനുള്ളു. പുസ്തകത്തിൽ വളരെ ശ്രദ്ധയോടെ നോക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പഠിക്കാനുള്ള തൈമൂറിന്റെ ആകാംഷയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.

നിരവധി ഫാൻസ്‌ പേജുകളാണ് തൈമൂറിനുള്ളത്എന്തിന് തൈമൂറിന്റെ ആയക്കുപോലുമുണ്ട് നിരവധി ഫാൻസ്‌ പേജുകൾ. മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്.

വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. തൈമൂറിനൊപ്പം വിദേശത്ത് യാത്രകളിൽ ആയയും പോകാറുണ്ട്.  അതിന്റെ ചിലവുകള്‍ മുഴുവന്‍ സൈഫും-കരീനയും വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.

taimoor khan reading book image go viral

HariPriya PB :