അങ്ങനെ ഏതെങ്കിലും നടിയുമായിട്ട് അവനെ കല്യാണം കഴിപ്പിക്കേണ്ടതില്ല , ഞങ്ങളുടെ ലക്‌ഷ്യം വേറെയാണ് – ചിമ്പുവിന്റെ അച്ഛൻറെ വെളിപ്പെടുത്തൽ !

ഒട്ടേറെ പ്രണയ വിവാദങ്ങളിൽ പെട്ട ആളാണ് ചിമ്പു . എന്നിട്ടും ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. ഇപ്പോൾ അനിയന്റെ വിവാഹവും നിശ്ചയിച്ചു . വിവാഹത്തിന് അതിഥികളെ ക്ഷണിക്കാനുള്ള തിരക്കിലാണ് സിമ്പുവും കുടുംബവും. തമിഴ് സിനിമാ- രാഷ്ട്രീയത്തിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 

ഇളയമകന്റെ വിവാഹം നിശ്ചയിച്ചപ്പോള്‍ താന്‍ നേരിടുന്ന പ്രധാന ചോദ്യം സിമ്പുവിന്റെ വിവാഹത്തെക്കുറിച്ചാണെന്ന് രാജേന്ദര്‍ പറയുന്നു. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ക്ഷണിക്കാന്‍ ടി.രാജേന്ദര്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോയിരുന്നു. അതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാവര്‍ക്കും അറിയേണ്ടത് സിമ്പുവിനെക്കുറിച്ചാണ്. അവനെ ഏതെങ്കിലും നടിയുമായി വിവാഹം കഴിപ്പിക്കേണ്ടതല്ല (സിമ്പുവിനെക്കുറിച്ച് പലതരത്തിലുമുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് രാജേന്ദറിന്റെ പ്രതികരണം) അവന്‍  ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കേണ്ടതാണ് എന്റെ ഉത്തരവാദിത്തം. സിമ്പുവിന് വേണ്ടി  ജാതകപൊരുത്തമെല്ലാം നോക്കി ഞങ്ങള്‍ നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തും. ദൈവം സഹായിക്കുകയാണെങ്കില്‍ അവന്റെ വിവാഹം ഉടനെയുണ്ടാകും- രാജേന്ദര്‍ പറഞ്ഞു.

T rajendran about simbu’s marriage

Sruthi S :