കഴിഞ്ഞ ദിവസം പുറത്തെത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതകിരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കഥാകൃത്ത് ടി. പത്മനാഭൻ. മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ ജനങ്ങൾ തന്നെ അവരെ പിച്ചിച്ചീന്തും.
ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയത് സർക്കാരിന്റെ നിഷ്ക്രിയത്വമാണ്. സർക്കാർ ആരെയോ ഭയപ്പെടുന്നതുകൊണ്ടോ രക്ഷിക്കാൻ വെപ്രാളപ്പെട്ടതുകൊണ്ടോ ആണ് ഈ സാഹചര്യമുണ്ടായത്. തിരുവനന്തപുരത്ത് 2022-ൽ നടന്ന ഐ.എഫ്.എഫ്.കെ.യുടെ സമാപനവേദിയിലാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. സജി ചെറിയാൻ ഉൾപ്പെടെ മൂന്ന് മന്ത്രിമാർ വേദിയിലുണ്ടായിരുന്നു.
റിപ്പോർട്ട് പുറത്തുവിടുന്നില്ലെങ്കിൽ കൊടുംപാതകമാണ് ചെയ്യുന്നത്. പരിഹാരം ചെയ്യുന്നില്ലെങ്കിൽ കാലം നിങ്ങൾക്ക് മാപ്പുതരില്ലെന്ന് അൽപം വികാരാധീനമായി ഞാൻ പ്രസംഗിച്ചു. അത് പറയുമ്പോഴും തുടർന്നും സദസ്സിൽ നിന്ന് ഏറെ നേരം നിർത്താത്ത കൈയടിയായിരുന്നു. എന്റെ പ്രസംഗശേഷം മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചപ്പോൾ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് പുറത്തുവിടുമെന്ന് ഉറപ്പുതരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരു ചുക്കും നടന്നില്ല.
പൂട്ടിവെച്ച ഭാഗമടക്കം സർക്കാർ പുറത്തുവിടണം. സിനിമാരംഗത്തെ നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് പങ്കുണ്ടെന്നാണ് പറയുന്നത്. ആ മന്ത്രി ആരാണെന്ന് വ്യക്തമാണ് എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈം ഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷ ണിയുടെ പുറത്താണ് പലരും നേരിട്ട അ തിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാ ഫിയ ആണെന്നും, 15 അംഗ പവർ ഗ്രൂപ്പിന് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും പറയുന്നു.
മാത്രമല്ല, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 233 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുത്.
സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്.
2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.