മലയാള സിനിമ പ്രക്ഷകരുടെ ഇഷ്ട്ട താരമാണ് ശ്വേത മേനോൻ. അഭിനേത്രി എന്നതിലുപരി, മോഡലറും, ടി.വി. അവതാരകയുമാണ് നടി. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഈ നടി. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കപ്പുറം പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് പൊതുവെ സിനിമാ താരങ്ങൾ. അത്തരത്തിൽ സൗഹൃദത്തിന്റെ കഥകൾ പറയുകയാണ് ശ്വേത.
അതേസമയം മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾക്കൊപ്പം ശ്വേത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെയും മുകേഷിനെയും കുറിച്ചുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്വേതയിപ്പോൾ. ഒരു വിദേശ ഷോയ്ക്കിടെ മോഹൻലാലും മുകേഷും തനിക്ക് വേണ്ടി വിവാഹ ആലോചന നടത്തിയ കഥയാണ് ശ്വേത ഒരു അഭിമുഖത്തിൽ പറയുന്നത്.
തന്റെ വിവാഹ ജീവിതം പൊട്ടി ഡിവോഴ്സ് ചെയ്തിട്ടാണ് യുഎസ് ഷോയ്ക്ക് പോയത്. അന്ന് കുറേ വലിയ താരങ്ങളുണ്ടായിരുന്നു. അപ്പോഴാണ് ലാലേട്ടനും മുകേഷേട്ടനും നമുക്കിവളെ കല്യാണം കഴിപ്പിക്കാമെന്ന് പറയുന്നത്. ഇതിനിടെ പെണ്ണ് കാണൽ ചടങ്ങെല്ലാം നടന്നു. ആള് വരുന്നു കാണുന്നു, മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്. എന്നാൽ ആ സമയത്ത് ഡിവോഴ്സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ. അതോടെ എന്താണിതെന്ന് തോന്നിയെന്നും പിന്നാലെ താൻ കരയാൻ തുടങ്ങിയെന്നും നടി പറയുന്നു. താൻ യുഎസിലൊന്നും നിൽക്കില്ല, നാട്ടിൽ അച്ഛനും അമ്മയുടെയും അടുത്തേ നിൽക്കൂ എന്ന് അവരോടായി പറഞ്ഞെന്നും ശ്വേത കൂട്ടിച്ചേർത്തു.