അമ്മയെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം; മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം; കുറിപ്പ് പങ്കുവച്ച് ശ്വേത മേനോൻ

കഴിഞ്ഞ ദിവസങ്ങളിൽ അമ്മ ജനറൽ ബോഡി മീറ്റിങ്ങും തെരഞ്ഞെടുപ്പുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായിരുന്നു നടി ശ്വേത മേനോൻ. ഇപ്പോഴിതാ അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡൻറ് എന്ന നിലയിൽ എന്റെ കാലാവധി അവസാനിക്കുമ്പോൾ നന്ദിയും അഭിമാനവും ഉണ്ടെന്ന് പറയുകയാണ് നടി. 2021 മുതൽ 2024 വരെ അമ്മയെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കി.

നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….

അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡൻറ് എന്ന നിലയിൽ എന്റെ കാലാവധി അവസാനിക്കുമ്പോൾ, ഞാൻ അഭിമാനവും നന്ദിയും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. 2021 മുതൽ 2024 വരെയുള്ള വർഷങ്ങൾ നിരവധി ഉയര്‍ച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്, ഞങ്ങളുടെ അമ്മയെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.

ലാലേട്ടാ, നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ഒരു ബഹുമതിയാണ്.

കഴിഞ്ഞ 25 വർഷമായി നൽകിയ മികച്ച സംഭാവനകൾക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങൾ കാരണം, ‘അമ്മ’ ഇപ്പോൾ ഞങ്ങളുടെ സഹപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ അര്‍ഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾക്കും അമ്മയിലെ എല്ലാ അംഗങ്ങൾക്കും, നിങ്ങളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും ഹൃദയം നിറഞ്ഞ നന്ദി.

നമ്മള്‍ ഒരുമിച്ച്, വലിയ കാര്യങ്ങൾ ചെയ്യുകയും നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. പുതിയ കമ്മിറ്റിക്ക് കീഴിൽ അമ്മ കൂടുതല്‍ കരുത്തായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദി’- ശ്വേത കുറിച്ചു.

Vismaya Venkitesh :