ഫോണ്‍ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല; ദിവസങ്ങളോളം വീട്ടുതടങ്കലിൽ; വീടിനു പുറത്തേക്കു പോലും വിടാത്ത അവസ്ഥ; ഒടുവിൽ സംഭവിച്ചത്

ഭ്രമണം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സ്വാതി നിത്യാനന്ദ്. ക്യാമറാമാനായ പ്രതീഷിനെ താരം വിവാഹം ചെയ്തത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തിലെ ട്വിസ്റ്റ്‌ പങ്കുവെക്കുകയാണ് താരം ഇപ്പോൾ. ”ഭ്രമണം’ സീരിയലിന്റെ സെറ്റിലേ പ്രതീഷിനെ താന്‍ ശ്രദ്ധിച്ചിരുന്നു. വളരെ സൈലന്റാണ് കക്ഷി. അധികം ബഹളമൊന്നുമില്ലാത്ത രീതി.

ഞാന്‍ പക്ഷേ, സെറ്റില്‍ ഓടിച്ചാടി ബഹളം വച്ചു നടക്കുന്ന സ്വഭാവക്കാരിയാ. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ആ സൗഹൃദമാണ് പ്രണയമായത്. ഒരേ സീരിയലില്‍ തന്നെ വര്‍ക്ക് ചെയ്യുന്നതു കൊണ്ട് അധികമാരും അറിയാതെ സംഗതി രഹസ്യമാക്കി വച്ചു.’ എന്നാല്‍ വില്ലന്‍ ആയത് മൊബൈല്‍ ആണെന്ന് താരം പറയുന്നു.

‘പൊതുവെ അധികം സമയം മൊബൈല്‍ നോക്കിയിരിക്കുന്ന പതിവില്ല. എന്നാല്‍ പരീക്ഷ സമയത്തും ഫോണില്‍ കുത്തിയിരിക്കുന്നത് അച്ഛന്‍ ശ്രദ്ധിച്ചിരുന്നു. പ്രതീഷേട്ടന്റെ കാര്യം പറഞ്ഞെങ്കിലും ആദ്യം അവര്‍ തമാശയായേ എടുത്തുള്ളൂ. പക്ഷേ, സീരിയസ് ആണെന്നു മനസ്സിലായതോടെ വീട്ടില്‍ പ്രശ്നമായി.

ഫോണ്‍ ഉപയോഗിക്കാന്‍ പോലും സമ്മതിക്കാതെ നിയന്ത്രണം വച്ചു. വീടിനു പുറത്തേക്കു പോലും വിടാത്ത അവസ്ഥയായിരുന്നു പിന്നീട്. വീട്ടുതടങ്കലിന്റെ കാര്യം സീരിയലിന്റെ ലൊക്കേഷനില്‍ അറിഞ്ഞതോടെയാണ് സെറ്റിലുള്ളവര്‍ പോലും ഞങ്ങളുടെ പ്രണയം അറിഞ്ഞത്.

ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛന്‍ വീണ്ടും ‘ഭ്രമണ’ത്തില്‍ അഭിനയിക്കാന്‍ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു, ജീവിക്കുന്നെങ്കില്‍ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.’ സ്വാതി പറഞ്ഞു.

Noora T Noora T :