സ്ത്രീകള്‍ക്ക് ഒരു പുരുഷനെ ആശ്രയിക്കാതെ ജീവിക്കാനുളള കരുത്തുണ്ടാകണം; തുറന്ന് പറഞ്ഞ് സ്വാസിക

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് സ്വാസിക വിജയ്. ഇപ്പോഴിതാ സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്നുള്ള ആ ത്മഹത്യകളും പ്രണയക്കൊലകളും തടയാന്‍ സ്ത്രീകള്‍ കരുത്ത് ആര്‍ജിക്കണമെന്ന് പറയുകയാണ് നടി. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാതിരിക്കുക.

ഇന്ന് സ്ത്രീകള്‍ക്ക് ഒരുപാട് നിയമങ്ങള്‍ ഉണ്ട്. പിന്നെ എവിടെ ചെന്നാലും സ്ത്രീകള്‍ക്ക് ഒരു പരിഗണന ഒക്കെയുണ്ട്. എന്നിരുന്നാലും ഒരുപാട് പ്രശ്‌നങ്ങളെ അവള്‍ നേരിടുന്നുണ്ട്. ഇപ്പോള്‍ ഒരു സ്ത്രീ ചെറുപ്പം മുതല്‍ അവളുടെ ഉള്ളിന്റെ ഉള്ളില്‍ ബില്‍ഡ് ചെയ്തു എടുക്കേണ്ട ചില കാര്യങ്ങളുണ്ട്.

അതായത് നമുക്ക് നോ പറയേണ്ടിടത്ത് പറയുക. നമുക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ആണെങ്കില്‍ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണെങ്കിലും അത് ചെയ്യാതിരിക്കുക. നമ്മള്‍ ദുര്‍ബലരാണ് എന്നുള്ള തോന്നല്‍ മറ്റുള്ളവരില്‍ ഉണ്ടാകാതിരിക്കുക. അങ്ങനെ തോന്നുമ്പോഴാണ് അവര്‍ നമ്മുടെ മേലില്‍ ആധിപത്യം സ്ഥാപിക്കാനും അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നത്.

പിന്നെ സ്ത്രീകള്‍ക്ക് വിദ്യാഭ്യസം നല്‍കണം. അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റുന്ന ഒരു ജോലി വേണം. ഒരു പുരുഷനെ ആശ്രയിക്കാതെ ജീവിക്കാനുളള കരുത്തുണ്ടാകണം. പിന്നെ പ്രതിരോധ ശക്തി നമ്മള്‍ ചെറുപ്പം മുതലെ പരിശീലിപ്പിച്ചെടുക്കണം. എങ്കിലെ ഇപ്പോള്‍ നടക്കുന്ന പ്രണയക്കൊല പോലുള്ള കാര്യങ്ങളെ ഒരു പരിധിവരെ നേരിടാന്‍ ആവൂ.

വിദ്യാഭ്യാസം കൊണ്ടും സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനം കൊണ്ടും സ്ത്രീധനം പോലുള്ള അനാചാരങ്ങളെ അല്ലെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതിനെ നേരിടാന്‍ ആകാതെ ചെയ്യുന്ന ആത്മഹത്യകളെ ഒക്കെ പ്രതിരോധിക്കാന്‍ വേണ്ട കരുത്ത് ആര്‍ജിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും എന്നും സ്വാസിക പറയുന്നു.

Vijayasree Vijayasree :