“ഇന്നത്തെ കുട്ടികൾക്ക് നഷ്‌ടമായ പലതും സ്വർണമത്സ്യങ്ങളുടെ ഷൂട്ടിംഗ് ഇടവേളകളിൽ ഞങ്ങൾക്ക് തിരികെ കിട്ടി ” – സ്വാസിക വിജയ്

മലയാള സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന നടിയാണ് സ്വാസിക .സിനിമയേക്കാൾ കൂടുതൽ സീരിയൽ പ്രേക്ഷകരാണ് സ്വാസികയെ നെഞ്ചോട് ചേർത്തത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സ്വാസിക തന്റെ പുതിയ ചിത്രമായ സ്വർണ മൽസ്യങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ്.

2019 ലെ എന്റെ ആദ്യത്തെ സിനിമയാണ് സ്വർണ മൽസ്യങ്ങൾ. ഒരു സാധാരണ കഥാപാത്രമാണ് ചിത്രത്തിൽ. എല്ലാവരും ചിത്രം കണ്ടു പിന്തുണക്കണം. സ്വാസിക പറയുന്നു. ലൊക്കേഷൻ വിശേഷങ്ങളും ജി എസ് പ്രദീപിനെ പറ്റിയുമൊക്കെ സ്വാസിക മനസ് തുറക്കുന്നു.

” ജി എസ് പ്രദീപ് എന്ന വ്യക്തിയെ പറ്റി നമുക്ക് മനസിൽ ഒരു പിക്ച്ചർ ഉണ്ടായിരിക്കും. അദ്ദേഹം ഭയങ്കര സ്‌ട്രിക്‌ട് ആയിരിക്കും , ബുദ്ധിപരമായ സംസാരം മാത്രമേ വരൂ എന്നൊക്കെ ആയിരുന്നു. പക്ഷെ ലൊക്കേഷനിൽ ചെന്നപ്പോൾ അദ്ദേഹം വളരെ ഫ്രണ്ട്‌ലി ആയി സംസാരിക്കുന്നു. സെറ്റ് വളരെ രസമായിരുന്നു. അത്രയും സീനിയർ ആയ അഴകപ്പൻ സാർ പോലും വളരെ ഫ്രണ്ട്‌ലി ആയിരുന്നു.

ഒരുപാട് നല്ല നല്ല നിമിഷങ്ങളാണ് ലൊക്കേഷനിൽ നിന്നും ലഭിച്ചത് . കുട്ടികൾക്കൊപ്പമുള്ള നിമിഷങ്ങളും പഴയ കാലത്തേ അക്കു കളി ,പട്ടം പറപ്പിക്കുക , കാറ്റാടി ഉണ്ടാക്കി കളിക്കുക അങ്ങനെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ലൊക്കേഷനിൽ ചെയ്തു. ” സ്വാസിക പറയുന്നു.

ജി എസ് പ്രദീപ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഉത്തങ് ഹിതേന്ദ്ര താക്കൂർ ആണ് നിർമാണം . വിജയ് ബാബു, സുധീർ കരമന , സ്വാസിക , രസ്ന പവിത്രൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

swasika vijay about swarnamalsyangal movie

Sruthi S :