ആ പദവി നയന്‍താരയോ മഞ്ജു വാര്യറോ ഒറ്റയടിക്ക് സമ്പാദിച്ചതല്ല; നിമിഷ സജയന്റെയോ അപര്‍ണയുടെയോ ആണോന്ന് നോക്കി ആരും സിനിമ കാണാൻ വരാറില്ല എന്നും സ്വാസിക!

കരിയറിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിലും സീരിയലുകളിലുമായി അഭിനയിച്ച് തന്റേതായ ഒരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് നടി സ്വാസിക വിജയ്.

വൈഗൈ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു സ്വാസികയുടെ തുടക്കം. അത് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ സ്വാസിക അഭിനയിച്ചു. 2016ൽ ഇറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷനും സ്വർണ കടുവയുമാണ് സ്വാസികയ്ക്ക് സിനിമയിൽ സ്ഥാനം നേടി കൊടുത്തത്.

കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സ്വാസിക ഒരു തേപ്പുകാരിയായ കാമുകിയുടെ റോളിൽ അഭിനയിച്ചിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സ്വാസിക സീത എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നതും.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി അത് മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ സ്വാസിക ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഏകദേശം ഇരുപതോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആയിരുന്നു സ്വാസികയുടെ അവസാന റിലീസ് ചിത്രം.

ഇതോടെ സ്വാസികയുടെ നിരവധി അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ചിലതെല്ലാം വിവാദങ്ങളിലും കൊണ്ടെത്തിച്ചു.

ഇപ്പോഴിത്തം സിനിമയിൽ ഇന്നും നിലനിൽക്കുന്ന പാട്രിയാർക്കിയെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഇന്നും ജനങ്ങള്‍ നടന്മാരെ കണ്ടാണ് തിയേറ്ററിലേക്ക് എത്തുന്നതെന്നാണ് സ്വാസിക പറഞ്ഞത് . നടിമാരുടെ പേരില്‍ ആരും തിയേറ്ററുകളിലേക്ക് വരാറില്ലെന്നും പ്രേക്ഷകരുടെ ആ ചിന്താഗതി മാറണമെന്നും സ്വാസിക പറയുന്നു. ഇപ്പോള്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ആ മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്നും സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

ഏത് സിനിമാ ഇന്‍ഡസ്ട്രിയാണെങ്കിലും സിനിമ ബിസിനസ് ചെയ്യപ്പെടുന്നത് ഹീറോയുടെ പേരിലാണ്. അതിന് കാരണം ഒരു സിനിമ തിയേറ്ററില്‍ വന്നുകഴിഞ്ഞാല്‍ മമ്മൂക്കയുടെയോ ലാലേട്ടന്റെയോ അല്ലെങ്കില്‍ പൃഥ്വിരാജ്, ഫഹദ്, ദുല്‍ഖര്‍ എന്നിവരുടെയോ പേരുകളാണ് നമ്മുടെ വായില്‍ ആദ്യം വരുന്നത്. അല്ലാതെ ഒരിക്കലും പോയിട്ട് നിമിഷ സജയന്റെ സിനിമയാണോ നിഖില വിമലിന്റെ സിനിമയാണോ അപര്‍ണയുടെ സിനിമയാണോ എന്നാല്‍ പോയി കാണാം എന്നൊരു ടെന്‍ഡന്‍സി നമുക്ക് വരുന്നില്ല. അപ്പോള്‍ അത് ആരുടെ കുറ്റമാണ്. പ്രേക്ഷകരുടെ മൈന്‍ഡ് അങ്ങനെയാണ്.

ഹീറോയിലേക്കാണ് നമ്മള്‍ ആകര്‍ഷിക്കപ്പെടുന്നത്. അത് ആരുടെയും കുറ്റം ആണെന്ന് പറയാന്‍ പറ്റുന്നില്ല. വര്‍ഷങ്ങളായി അങ്ങനെയാണ്. നസീര്‍ സാറിന്റെ സിനിമ, സത്യന്‍ മാഷിന്റെ സിനിമ, ജയന്റെ സിനിമ എന്നാണ് പണ്ടും പറയുന്നത്. ആരാണ് മാറേണ്ടത് പ്രേക്ഷകരാണ് മാറേണ്ടത്. അത് മാറാന്‍ സമയമെടുക്കും. ഒറ്റയടിക്ക് സ്വിച്ചിട്ടത് പോലെ മാറില്ല. ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ മാറുമായിരിക്കാം.

പക്ഷേ ഇത്രയും വര്‍ഷമായിട്ടും എന്തുകൊണ്ടാണ് മാറാത്തത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായി ഒരു കാരണം പറയാന്‍ പറ്റില്ല. പക്ഷേ സ്ത്രീ കഥാപാത്രങ്ങളുടെ നല്ല സിനിമകള്‍ വരുന്നുണ്ട്. അത് സ്വീകരിക്കപ്പെടുന്നുണ്ട്. ടേക്ക് ഓഫ് പോലത്തെ സിനിമകള്‍ വിജയിക്കുന്നുണ്ട്. ഉയരെ, ജയ ഹേ, ഹൗ ഓള്‍ഡ് ആര്‍ യു പോലെയുള്ള സിനിമകള്‍ വിജയിക്കുന്നുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാറുകള്‍ വരുന്നുണ്ടെങ്കിലും എണ്ണത്തില്‍ കുറവാണ്.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നയന്‍താരയോ മഞ്ജു വാര്യറോ ഒറ്റയടിക്ക് സമ്പാദിച്ചതല്ല. അത് കുറെ നാളത്തെ ഹാര്‍ഡ് വര്‍ക്കിലൂടെ അവര്‍ നേടിയെടുത്തതാണ്. ആ സമയം എല്ലാത്തിനും എടുക്കും. പിന്നെ പ്രേക്ഷകരുടെ മനസും മാറണം. ഒരു ഹീറോയുടെ പേര് പറഞ്ഞ് തിയേറ്ററിലേക്ക് വരാനുള്ള ടെന്‍ഡന്‍സി കുറഞ്ഞുവരണം. അത് കുറഞ്ഞ് വരുന്നുണ്ട്. എന്നാലും ഇപ്പോഴും ഹീറോസിനെയാണ് നമ്മള്‍ നോക്കുന്നത്. അതുകൊണ്ടാണ് നിര്‍മാതാക്കള്‍ ഹീറോസിനെ വെച്ച് സിനിമ നിര്‍മിക്കുന്നത്.

about swasika vijay

Safana Safu :