വേണ്ട പോലെ മലയാളം സിനിമ എന്നെ ഉപയോഗിച്ചില്ല;പക്ഷേ തമിഴിൽ അങ്ങനെയായിരുന്നില്ല!

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രധിഷ്ട നേടിയ താരമാണ് സ്വാസിക.ഇപ്പോൾ സീരിയയിലും സിനിമയിലുമൊക്കെയായി താരം തിളങ്ങിനിൽക്കുകയാണ്. ചിന്താവിഷ്ടയായ സീത എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെയാണ് സ്വാസിക മലയാളികൾക്ക് സുപരിചിതയാകുന്നത്.പിന്നീട് ആ സീരിയൽ ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേക്ഷണം ചെയ്തപ്പോഴും സ്വാസിക തന്നെ പ്രധാന വേഷം ചെയ്തു.അങ്ങനെ സിനിമയിലേക്ക് കാലെടുത്തു വെച്ചു.ഇപ്പോളിതാ ഒരു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചില തുറന്നു പറച്ചിൽ നടത്തുകയാണ് താരം.മലയാള സിനിമയിൽ തനിക്ക് നല്ല വേഷങ്ങൾ കിട്ടിയില്ലെന്നും എന്നാൽ തമിഴിൽ രണ്ട് സിനിമയിൽ നായികയായി അഭിനയിച്ചെന്നും പറയുകയാണ് സ്വാസിക.

‘മലയാള സിനിമ എന്നെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല എന്നൊക്ക ഒരു ജാഡയ്ക്ക് പറയാം. തമിഴില്‍ ചെയ്ത രണ്ട് സിനിമയിലും നായികയായിരുന്നു. മലയാളത്തില്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ മാത്രമേ നായികയായുള്ളു. ബാക്കി എല്ലാം ക്യാരക്ടര്‍ വേഷങ്ങളായിരുന്നു. ഞാനെപ്പോഴും വിശ്വസിക്കുന്നത് ഭാഗ്യമെന്ന കാര്യത്തെയാണ്.’

‘നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരേക്കാളും കഴിവുള്ളവര്‍ പുറത്തുണ്ട്. അത്തരക്കാതെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അവരിപ്പോഴും ഒരു ചാന്‍സിനു വേണ്ടി നടക്കുകയാണ്. ആ സാഹചര്യം കണക്കിലെടുത്ത് ചിന്തിക്കുമ്പോള്‍ ഞാന്‍ ഇവിടെ എത്തി എന്നു പറയുന്നത് വലിയ കാര്യമാണ്. എങ്കിലും തമാശയ്ക്ക് പറയാം മലയാള സിനിമ എന്നെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല’ സ്വാസിക പറഞ്ഞു.

swasika talks about her film roles in malayalam

Sruthi S :