ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർണ്ണ മൽസ്യങ്ങൾ. ചിത്രത്തിന്റെ ഒഫീഷ്യൽ ഗാനം ഇതിനോടകം തന്നെ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് വെള്ളിയാഴ്ച റീലീസ് ചെയ്യുന്ന ‘സ്വര്‍ണ്ണ മത്സ്യങ്ങള്‍’ ക്കു വേണ്ടി ഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ ഭാവഗീതം ഹിറ്റ് ലിസ്റ്റിലേക്ക് കുതിച്ചിരിക്കുകയാണ് .
മുരുകന്‍ കാട്ടാക്കട എഴുതി അനുഗൃഹീത സംഗീത സംവിധായകനായ ബിജിബാല്‍ ഈണമിട്ട ‘പുഴ ചിതറി’ എന്ന ഗാനമാണ് സ്വതസിദ്ധമായ സാന്ദ്രശൈലിയില്‍ ജയചന്ദ്രന്‍ ഹൃദ്യമായി ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വീഡീയോ റിലീസ് കഴിഞ്ഞ ദിവസം നടന്നിരുന്നു.
അശ്വമേധം പോലുള്ള ക്വിസ് റിയാലിറ്റി ഷോകളുടെ അവതാരകനായ ജി.എസ്. പ്രദീപിന്റെ പ്രഥമ സംവിധാന ചിത്രമാണ് ‘സ്വര്‍ണ്ണമത്സ്യങ്ങള്‍. രചനയും പ്രദീപ് തന്നെ. മികച്ച ഒട്ടേറെ സിനിമകള്‍ ക്രഡിറ്റ് ലിസ്റ്റിലുള്ള അഴകപ്പനാണ് ‘സ്വര്‍ണ്ണ മത്സ്യങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു കല്യാണിയുടെ എഡിറ്റിങ്ങില്‍ പൂര്‍ത്തിയായ സിനിമ നിര്‍മിച്ചിരിക്കുന്നത് ഹിതേന്ദ്ര ഠാക്കൂറും.
കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിനു വേണ്ടി വിനീത് ശ്രീനിവാസന്‍ പാടിയ ‘കാറ്റില്‍ പാറും..” എന്ന ഗാനവും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.
swarnamalsyangal new official video song