കൗമാരക്കാരുടെ ചിന്തകളിലൂടെ സഞ്ചരിച്ച സിനിമയാണ് സ്വർണ മൽസ്യങ്ങൾ . ജി എസ് പ്രദീപ് സംവിധാനം ചെയ്ത ചിത്രത്തിൽ ബാലതാരങ്ങൾ ആണ് അണിനിരന്നത്. രണ്ടാൺകുട്ടികളും രണ്ടു പെൺകുട്ടികളും അടങ്ങുന്ന സൗഹൃദകൂട്ടിനെ അടിസ്ഥാനമാക്കിയാണ് കഥ . മറാത്തി ചിത്രം ബാലാക് പാലക്കിന്റെ റീമെയ്ക്ക് ആണ് സ്വർണ മൽസ്യങ്ങൾ .
സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരവേ , ഒരു രംഗമാണ് വൈറലാകുന്നത്. കൗമാര പ്രണയത്തിനു ഒരു നിഷ്കളങ്കതയും ഒരു ചാരുതയുമുണ്ട്. ആ ഭംഗി വേണ്ടുവോളം നിറച്ച് ആണ് സിനിമയിലെ രംഗം എത്തിയിരിക്കുന്നത്. ലോകമെമ്പാടും തരംഗമായ മലയാളത്തിലെ ഒരു കണ്ണിറുക്കലുണ്ട് . പ്രിയ വാര്യരുടെ കണ്ണിറുക്കൽ.
ഇപ്പോൾ സ്വര്ണമത്സ്യങ്ങളിലെയും കണ്ണിറുക്കൽ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ മലയാളം റീ മേക്ക് ആയ സ്വർണ മൽസ്യങ്ങൾ നിർമിക്കുന്നതും ബാലാക് പാലകിന്റെ സഹ നിര്മാതാവായിരുന്ന ഉത്തങ് ഹിതേന്ദ്ര താക്കൂർ ആണ്. മലയാളത്തിലെത്തുമ്പോൾ കേരളത്തിന്റെ പശ്ചാലത്തിൽ കഥയിൽ അനിവാര്യമായ മാറ്റങ്ങളോടെയും മികച്ച പ്രൊഡക്ഷൻ ഡിസൈനോടും കൂടിയാണ്.
ലൈംഗീകത എന്ന വികാരം ശാരീരികമായ പൂർണത എത്തുന്നതോടെ ആളുകളിൽ ആകാംക്ഷയോടെ ഉടലെടുക്കുന്ന ഒന്നാണ്. സ്കൂൾ കാലഘട്ടങ്ങളിൽ ഇത്തരം ആകാംക്ഷകൾ വളരെ അധികവുമായിരിക്കും. കാരണം സിനിമകളിൽ കാണുന്ന പ്രണയ രംഗങ്ങളും , പരസ്പരം തോന്നുന്ന ആകര്ഷണീയതയുമെല്ലാം എന്താണ് ലൈംഗീകത എന്ന് അറിയാനുള്ള ഒരു ത്വര കുട്ടികളിൽ ജനിപ്പിക്കുന്നു. ബാലാക് പലകിന്റെ ഇതിവൃത്തം ഈ ആകാംക്ഷയെ അടിസ്ഥനമാക്കിയുള്ളതായിരുന്നു .
അവധിക്കാലം ആഘോഷിക്കാൻ തീരുമാനിക്കുന്ന നാലു സുഹൃത്തുക്കളുടെ കഥയാണ് സ്വർണ മൽസ്യങ്ങൾ പറയുന്നത്. കൗമാര പ്രായക്കാരായ നാല് കുട്ടികൾ അവധി ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിത സംഭവങ്ങളിലേക്ക് എത്തുകയും അത് അവരെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ കൗമാര പ്രായക്കാരായ മക്കളെ എങ്ങനെ സമീപിക്കണം എന്നാണ് സ്വർണ മൽസ്യങ്ങൾ പറഞ്ഞു തരുന്നത്.
swarna malsyangal scene