സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദില്‍ ബേചാരയ്ക്ക് വന്‍ വരവേല്‍പ്പ്; ആദ്യ ദിനം കണ്ടത് ഒമ്ബതര കോടി പ്രേക്ഷകര്‍

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര ആദ്യദിനം മാത്രം ചിത്രം കണ്ടത് ഒമ്ബതര കോടി. ജൂലൈ 24 നാണ് റിലീസ് ചെയ്തത്. ഈ കണക്കുകള്‍ പ്രകാരം ഈ ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍, ടിക്കറ്റ് നിരക്ക് 100 രൂപ വച്ച്‌ കണക്കു കൂട്ടിയാല്‍ ദില്‍ ബെചാരയുടെ ആദ്യദിന കളക്ഷന്‍ 950 കോടിയും, മള്‍ട്ടിപ്ലെക്സില്‍ ഉള്ള ടിക്കറ്റ് നിരക്ക് 200 രൂപക്ക് മുകളില്‍ ആയത് കൊണ്ട് ആ നിരക്ക് വച്ച്‌ കൂട്ടിയാല്‍ 2000 കോടിയുമായിരുന്നേനെ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാര ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ്. സഞ്ജനാ സംഗി നായികാ വേഷം ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ.ആര്‍ റഹമാന്‍ ആണ്

Noora T Noora T :