സിനിമ വിടുമെന്ന സൂചന നല്‍കി സുശാന്തിന്റെ അവസാന ചിത്രത്തിലെ നായിക…

സുശാന്ത് സിങ് അവസാനം അഭിനയിച്ച ദിൽബേചരായിലെ നായിക സഞ്ജനയുടെ കുറിപ്പ് ചർച്ചയാകുന്നു
സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നൽകുന്നതെന്ന് ആരാധകർ പറയുന്നു. മുംബൈ വിട്ട് ജന്മനാടായ ഡല്‍ഹിയിലേക്ക് മടങ്ങിയിരിയ്ക്കുകയാണ് സഞ്ജന

“മുംബൈക്ക് വിട, ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച്‌ പോകുകയാണ്. ഇക്കുറി, മുംബൈയുടെ തെരുവകളില്‍ അസാധാരണമായ ഒരു ശാന്തതയും ശൂന്യതയും കാണുന്നു. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതാകാകാം. ആല്ലെങ്കില്‍ നീയും വേദനയിലായിലായിരിക്കാം. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം,” സഞ്ജന കുറിച്ചു.

സുശാന്തിന്റെ മരണ ശേഷം സഞ്ജന ഏറെ അസ്വസ്ഥയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുശാന്തിനൊപ്പം ഒരുമിച്ച് ജോലി ചെയ്ത അനുഭവവും സഞ്ജന നേരത്തെ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. സഞ്ജന നായികയായി തുടക്കമിട്ട ചിത്രമാണ് ദില്‍ബചരേ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Noora T Noora T :