സുശാന്തിന്റെ ആന്തരാവയവ പരിശോധന റിപ്പോര്‍ട്ട് പുറത്ത് ! മരണത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരം … റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് നിഗമനം. ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് കലീന ഫൊറന്‍സിക് സയന്‍സ് ലാബ്, അന്വേഷണ സംഘത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്

നേരത്തെ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു. ഇനി സൈബര്‍ റിപ്പോര്‍ട്ടും ഫൊറന്‍സിക് ലാബിലെ ഫിസിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്.

നടന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബര്‍ വിഭാഗം. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിഡിയോകളും കണ്ടെത്താനായാല്‍ അന്വേഷണത്തിനു സഹായകമാകും.

ഇതിനിടെ നടന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ മഹേഷ് ഭട്ടില്‍ നിന്നും ഇന്നലെ ഇന്നലെ മുംബൈ പൊലീസ് മൊഴിയെടുത്തു. ഭട്ട് തന്റെ അഭിഭാഷകരോടൊപ്പം ഉച്ചയോടെയാണു സാന്തക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഉച്ചകഴിഞ്ഞ് 2.30ന് മടങ്ങി.

സംവിധായകന്‍ മഹേഷ്‌ ഭട്ടിന്‍റെ മൊഴിയെടുത്തതിന് പിന്നാലെ കരണ്‍ ജോഹറെ വിളിച്ച് വരുത്തുന്നതിനും മുംബൈ പോലീസ് തീരുമാനിച്ചു,അന്വേഷണവുമായി ബന്ധപെട്ട് ബോളിവുഡിലെ പ്രമുഖര്‍ അടക്കം നാല്‍പ്പതില്‍ അധികം വ്യക്തികളുടെ മൊഴി മുംബൈ പോലീസ് രേഖപെടുത്തിയിട്ടുണ്ട്‌.

അതിനിടെ സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന പഴി കേള്‍ക്കുന്ന സംവിധായകന്‍ കരണ്‍ ജോഹറിനെ ഈ ആഴ്ച്ച തന്നെ മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം

ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അഭിഷേക് ത്രിമുഖും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷാദരോഗത്തെത്തുടര്‍ന്ന് നടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിലൂന്നിയാണ് പോലീസ് അന്വേഷണം മുമ്പോട്ടു പോകുന്നത്.

Noora T Noora T :