ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ഇപ്പോഴും അവ്യക്തതകളും ഊഹാപോഹങ്ങളും ഒന്നൊന്നായി പുറത്ത് വരുന്നതിന് പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ വീട്ടുജോലിക്കാരന്‍ നീരജ് സിംഗ്. താരം ലഹരി ചേര്‍ത്ത് റോള്‍ ചെയ്ത സിഗരറ്റുകള്‍ ഉപയോഗിക്കാറുണ്ടെന്നായിരുന്നു മൊഴി.
മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ സിഗരറ്റ് നല്‍കിയതായും മൊഴിയില്‍ പറയുന്നു. മുംബൈ പോലീസിനാണ് നീരജ് മൊഴി നല്‍കിയത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകള്‍ ഉപയോഗിക്കുമായിരുന്നു.
അദ്ദേഹത്തിന് അത് താന്‍ റോള്‍ ചെയ്ത് കൊടുക്കുമായിരുന്നുവെന്നും നീരജ് പറയുന്നു. അതേസമയം സുശാന്തും റിയ ചക്രബര്‍ത്തിയും ആഴ്ചയില്‍ രണ്ട് ദിവസം സുഹൃത്തുകള്‍ക്കായി പാര്‍ട്ടി നടത്താറുണ്ടായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇത്തരം സിഗരറ്റുകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ടെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
സുശാന്തിന്റ സുഹൃത്തായ സാമുവല്‍ ജേക്കബ് ലഹരി ചേര്‍ത്ത സിഗരറ്റുകള്‍ അദ്ദേഹത്തിന് റോള്‍ ചെയ്ത് കൊടുക്കുമായിരുന്നു. എന്നാല്‍ സ്ഥിരമായി സുശാന്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും നീരജ് വെളിപ്പെടുത്തുന്നു.
ജൂണ്‍ പതിന്നാലിനാണ് സുശാന്തിനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് സുശാന്ത് ലഹരി സിഗരറ്റുകള്‍ റോള്‍ ചെയ്ത് നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് നീരജ് നല്‍കിയ മൊഴിയില്‍ പറയുന്നു.
സുശാന്ത് പറഞ്ഞതനുസരിച്ച് സിഗരറ്റുകളില്‍ ലഹരി നിറച്ച് സ്റ്റെയര്‍കേസിനടുത്തുള്ള അലമാരയില്‍ വെച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അലമാരയില്‍ ഒരു സിഗരറ്റു പോലും അവശേഷിച്ചിരുന്നില്ലെന്നും നീരജ് പറഞ്ഞു.