സുശാന്ത് സിംഗ് രജ്പുത്തിന്റെ ദില്‍ ബെച്ചാരയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രമായ ദില്‍ ബെച്ചാരായിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. സഞ്ജനാ സംഘിയും സെയിഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുകേഷ് ചാബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമായ ദില്‍ ബെച്ചാരായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.

പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ദില്‍ബേ ചാര. ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Noora T Noora T :