ബോളിവുഡ് നടന് സുശാന്ത് സിംഗ് ആത്മഹത്യയുടെ ദുരൂഹത ഇനിയും മാറിയിട്ടില്ല. താരം ആത്മഹത്യ ചെയ്യാനുപയോഗിച്ച ഷാള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
80 കിലോ തൂക്കമുള്ള സുശാന്തിന്റെ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണോ ഷാളെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. അതിനായി ഷാളിന്റെ ബലപരിശോധന നടത്തും.

മുംബൈയിലെ കലീനയിലുള്ള ലാബിലേക്കാണ് ഷാള്‍ പരിശോധനയ്ക്ക് അയച്ചത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങളെ തുടര്‍ന്ന് സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയെ തിങ്കളാഴ്ച്ച പൊലീസ് ചോദ്യം ചെയ്യും.
കേസന്വേഷിക്കുന്ന ബാന്ദ്രാപൊലിസ് സ്റ്റേഷനില്‍ എത്താന്‍ സഞ്ജയോട് പൊലീസ് ആവശ്യപ്പെട്ടു. ബന്‍സാലിയുടെ ചിത്രങ്ങളില്‍ നിന്ന് സുശാന്തിനെ ഒഴിവാക്കിയതായുള്ള ആരോപണം ഉയര്‍ന്നതിനാലാണ് ചോദ്യം ചെയ്യുന്നത്.