ഭീഷണികള്‍ക്ക് മുന്നില്‍ വീഴില്ല; ജ്യോതികയുടെ സിനിമയുടെ റിലീസ് ഓണ്‍ലൈനില്‍ തന്നെ

ഭീഷണികള്‍ നിലനില്‍ക്കുന്നതിന് ഇടയിലും ജ്യോതിക നായികയാകുന്ന സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. മെയ് 29 ന് ചിത്രം ആരാധകര്‍ക്കരികില്‍ എത്തുമെന്ന് നടനും നിര്‍മാതാവുമായി സൂര്യ പ്രഖ്യാപിച്ചു. ഭീഷണികള്‍ക്ക് മുന്നില്‍ വീഴില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.

പൊന്‍മകള്‍ വന്നാല്‍ മെയ് 29 ന് നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നല്ലതിനുവേണ്ടി പോരാടാന്‍ അവള്‍ക്ക് ഭയമില്ല എന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജെജെ ഫ്രെഡ്രിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനറോളിലാണ് ജ്യോതിക എത്തുന്നത്. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ചിത്രം റിലീസിന് തയാറെടുക്കുന്നതിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് തുടര്‍ന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ റിലീസുമായി മുന്നോട്ടുപോയാല്‍ സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടുഡി എന്‍ര്‍ടൈന്‍മെന്റ്‌സിന്റെ ചിത്രങ്ങള്‍ തീയെറ്ററുകളില്‍ വിലക്കും എന്നാണ് തീയെറ്റര്‍ ഉടമകളുടെ സംഘടനകളുടെ ഭീഷണി.

Noora T Noora T :