തെന്നിന്ത്യയുടെ സൂപ്പർ താരജോഡികളാണ് സൂര്യയും ജ്യോതികയും. അന്നും ഇന്നും ഇവരുടെ പ്രണയവും വിവാഹവും ഇന്നുവരെയുമുള്ള സ്നേഹവുമെല്ലാം ചർച്ചയായിരുന്നു. വർഷങ്ങൾക്ക് ശേഷം നടി ജ്യോതിക അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സൂര്യ തന്നെയാണ് പൂർണ്ണ പിന്തുണ നൽകിയതും.
എന്നാൽ ഇതിനിടയിൽ സുര്യയെയും ജ്യോതികയെയും കുറിച്ചുള്ള ചില അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. സാധാരണ മറ്റു താരകുടുംബങ്ങളെക്കാൾ വലിയ ആരാധകരുള്ള കുടുംബമാണ് സൂര്യയുടേത്. എന്നാൽ നിലവിൽ സൂര്യ-ജ്യോതിക കുടുംബത്തിൽ വഴക്കുകൾ ഉണ്ടെന്നാണ് പ്രചരിക്കുന്നത്.
അതേസമയം തമിഴ് നടൻ നടൻ ശിവകുമാറിന്റെ മകൻ കൂടെയാണ് സൂര്യ. മാതാപിതാക്കൾക്കും സഹോദരനും നടനുമായ കാർത്തിയ്ക്കുമൊപ്പം കൂട്ടുകുടുംബമായി ചെന്നൈയിലായിരുന്നു സൂര്യയും കുടുംബവും ഇതുവരെ താമസിച്ചിരുന്നത്. എന്നാൽ ഇതിനിടെയിലാണ് ഷൂട്ടിങ് തിരക്കുകൾ കാരണം സൂര്യയും ജ്യോതികയും ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് ചേക്കേറിയത്. എങ്കിലും ജ്യോതിക പലപ്പോഴും മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് വരാറുണ്ട്. ചെന്നൈയിൽ എത്തിയാലും വീട്ടിൽ പോകാതെ ഹോട്ടലിൽ മുറിയെടുത്ത് അവിടെ താമസിക്കുകയാണ് ചെയ്യുന്നതെന്നാണ് പുതിയ വാർത്ത.
വിവാഹത്തിന് മുമ്പും ഇരുവരും പല എതിർപ്പുകൾ നേരിട്ടിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീട്ടിലെ മൂത്തമരുമകളായ ജ്യോതിക അഭിനയിക്കാൻ പോകുന്നത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ശിവകുമാർ ചില നിയന്ത്രണങ്ങൾ വെച്ചെന്നാണ് പറയുന്നത്. ഇതോടെ ജ്യോതികയ്ക്കും സൂര്യയ്ക്കും ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇതേസമയം ജ്യോതികയുടെ മാതാപിതാക്കളുടെ കൂടെ ജീവിക്കണമെന്ന ഉദ്ദേശമാണ് മുംബൈയിലേക്ക് പോവാൻ കാരണമെന്ന തരത്തിലും വാർത്തകൾ പരക്കുന്നുണ്ട്.