മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്‌നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ

മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു അത്. ഇന്നും മലയാളികൾക്ക് ഇഷ്ട്ടമുള്ള താരകുടുംബമാണ് നടി മേനക നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാർ ദമ്പതികളുടേത്. നിലവിൽ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് മേനക. അടുത്തിടെയായിരുന്നു കീർത്തിയുടെ വിവാഹം കഴിഞ്ഞത്.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് വാചാലനായുള്ള സുരേഷ് കുമാറിന്റെ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മായാവിശ്വനാഥായിരുന്നു വിശേഷങ്ങള്‍ ചോദിച്ചത്. അതേസമയം സുരേഷ് കുമാറുമായുള്ള പ്രണയം അറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പുകളായിരുന്നു മേനക നേരിട്ടത്. അന്ന് ജാതിയും, സംസ്‌കാരവുമൊക്കെയുള്ള അന്തരം ഭാവിയില്‍ പ്രശ്‌നമായേക്കാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ ഈ ബന്ധം അധികം പോവില്ലെന്ന് സ്‌നേഹത്തോടെയായി ഉപദേശിച്ചവരുമുണ്ടായിരുന്നു. മാത്രമല്ല മമ്മൂക്കയും അന്ന് കാര്യങ്ങളൊക്കെ പറഞ്ഞ് തന്നിരുന്നതായി മേനക പറഞ്ഞിരുന്നു.വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ജീവിച്ച് കാണിക്കുകയായിരുന്നു ഇരുവരും.

വിവാഹ ശേഷം മേനക അഭിനയം നിർത്തി. അന്നത് ട്രെൻഡായിരുന്നു. സിനിമയിൽ അഭിനയിക്കേണ്ട എന്നൊന്നും എനിക്കില്ലായിരുന്നു. അവളുടെ താൽപര്യമായിരുന്നു. അതുകൊണ്ടുള്ള ഗുണം രണ്ട് കുട്ടികളെയും നന്നായി വളർത്താൻ പറ്റി എന്നതാണ്. ഇപ്പോൾ ആരെങ്കിലും വിളിച്ചാൽ ചിലപ്പോൾ മേനക അഭിനയിക്കും. അല്ലെങ്കിൽ അഭിനയിക്കില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. മകൾ കീർത്തി സുരേഷിന് ചെറുപ്പത്തിലേ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. കുബേരനിൽ ബാലതാരമായി കീർത്തി അഭിനയിച്ചിട്ടുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. 1987 ഒക്ടോബർ 27 നാണ് സുരേഷ് കുമാറും മേനകയും വിവാഹിതരാകുന്നത്.

Vismaya Venkitesh :