നാട്ടുകാര് വിചാരിച്ചത് റോള്‍സ് റോയ്‌സ് ഞാന്‍ മരുമകന് വാങ്ങിക്കൊടുത്തെന്നാണ്, എന്റെ കൈയ്യില്‍ ഇല്ലാത്തത് കൊണ്ടാണ്, 13 കോടി ഞാന്‍ ഈ ജന്‍മം വിചാരിച്ചാല്‍ നടക്കില്ല; സുരേഷ് ഗോപി

അടുത്തിടെ കേരളക്കര കണ്ടതില്‍വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റേത്. സിനിമാ മേഖലയില്‍ നിന്നും ഒട്ടുമിക്ക താരങ്ങളും എത്തിച്ചേര്‍ന്ന വിവാഹത്തില്‍ രാഷട്രീയപ്രവര്‍ത്തകരും നിറഞ്ഞ് നിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിവാഹം ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു.

വിവാഹത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വധൂവരന്‍മാരെ ആശിര്‍വദിച്ചിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പിന്നീട് റിസപ്ഷന്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തി. തന്റെ സിനിമാരാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റും പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് റിസപ്ഷനുകള്‍ സുരേഷ് ഗോപി സംഘടിപ്പിച്ചത്.

ഇപ്പോള്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടക്കവെ സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്ത് പിന്നാലെ എന്തുവിലകൊടുത്തും തൃശൂര്‍ മണ്ഡലം പിടിക്കാനുള്ള സര്‍വ്വസന്നാഹങ്ങളുമായി ബിജെപിയും സുരേഷ് ഗോപിയും മണ്ഡലത്തില്‍ പ്രചരണത്തില്‍ സജീവമായി കഴിഞ്ഞു. മുക്കിലും മൂലയിലും വോട്ടര്‍മാരെ നേരിട്ട് കണ്ട് മുന്നേറുകയാണ് നടന്‍.

അതിനിടയില്‍ ഇപ്പോഴിതാ പ്രചരണത്തിനിടയിലുള്ള സുരേഷ് ഗോപിയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. കല്ല്യാണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ പട്ടാഭിരാമന്‍ ഉള്‍പ്പെടെയുള്ളവരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടയില്‍ തന്റെ കൈയ്യിലുള്ള കാറിന്റെ വിലയെ കുറിച്ചും മകളുടെ വിവാഹത്തിന് റോള്‍സ് റോയ്‌സ് കാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കുറിച്ചെല്ലാം സുരേഷ് ഗോപി പറയുന്നുണ്ട്.

‘വലിയൊരു സ്ഥാനത്തേക്ക് കയറാന്‍ പോകുമ്പോള്‍ കുറച്ച് വെയിലൊക്കെ കൊള്ളണം കേട്ടോ’, എന്ന് പട്ടാഭിരാമന്‍ സുരേഷ് ഗോപിയോട് പറയുകയായിരുന്നു. ഇതിന് ഞങ്ങള്‍ സിനിമക്കാര്‍ എല്ലാവരും വളരെ അധികം വെയില്‍ കൊള്ളുന്നവരാണെന്നായി സുരേഷ് ഗോപി. നിങ്ങള്‍ക്ക് കിട്ടുന്ന വരുമാനം കിട്ടിയാല്‍ ഞങ്ങള്‍ ഫുള്‍ ടൈം വെയില്‍ കൊള്ളാം എന്നായിരുന്നു ഇതിനോട് പട്ടാഭിരാമന്റെ മറുപടി.

ഇതോടെ തന്റെ കൈയ്യിലുള്ള ഏറ്റവും വിലകൂടിയ കാറിന്റെ വില ഒരു കോടി 10 ലക്ഷമാണെന്നും സ്വാമിയുടെ കാറിന് എത്ര വിലയുണ്ടെന്നും സുരേഷ് ഗോപി ചോദിച്ചു. മാത്രമല്ല തന്റെ മകളുടെ വിവാഹത്തിന് റോള്‍സ് റോയ്‌സ് ഉപയോഗിച്ചതിനെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞു.

‘എന്റെ മകളോ ഞാനോ ആഗ്രഹിച്ചതല്ല, സ്വാമിയുടെ ചേട്ടന്റെ മകന്‍ രാജേഷാണ് അവള്‍ക്ക് വിവാഹത്തിന് വരാന്‍ റോള്‍സ് റോയ്‌സ് അറേഞ്ച് ചെയ്ത് കൊടുത്ത്. നാട്ടുകാര് വിചാരിച്ചത് ഞാന്‍ മരുമകന് വാങ്ങിക്കൊടുത്തെന്നാണ്. എന്റെ കൈയ്യില്‍ ഇല്ലാത്തത് കൊണ്ടാണ്. 13 കോടി ഞാന്‍ ഈ ജന്‍മം വിചാരിച്ചാല്‍ നടക്കില്ല’, എന്നും സുരേഷ് ഗോപി പറഞ്ഞു.

അടുത്തകാലത്തു നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ഭാഗ്യയുടേത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്. പൊതുവെ സെലിബ്രിറ്റി വിവാഹങ്ങള്‍ നടക്കുമ്പോള്‍ ആഭരണങ്ങളുടെ അതിപ്രസരം കാണാം. സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുമ്പോള്‍ ആഭരണത്തില്‍ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്.

പക്ഷെ വളരെ സിപിംളായി ഒരു ചോക്കര്‍ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാഗ്യ ധരിച്ചത്. എന്നാല്‍ ഇതിലും വിവാദങ്ങള്‍ തലപൊക്കിയിരുന്നു. ഒടുക്കം താന്‍ മകള്‍ക്ക് നല്‍കിയ ആഭരണങ്ങളുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപി തന്നെ എത്തിയിരുന്നു. ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഓരോന്നും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളുമാണ്.

ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടക്കം എല്ലാ ബില്ലും കൃത്യമായി അടച്ചാണ് മേടിച്ചത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഡിസൈനര്‍മാര്‍. ഒരു മെറ്റീരിയല്‍ ഭീമയില്‍ നിന്നുമുള്ളതായിരുന്നു. ദയവായി ഇത് നിര്‍ത്തൂ… വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Vijayasree Vijayasree :