എന്റെ ശരീരഭാഗങ്ങളെല്ലാം മറയ്ക്കാറുണ്ട് ! ആ രഹസ്യം പുറത്തുവിട്ട് സുരേഷ് ​ഗോപി: നാണംകെട്ട് അവർ; കൂവുന്നവരുടെ അണ്ണാക്കിൽ പൊട്ടിച്ച് നടൻ

തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം സുരേഷ് ഗോപി ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. നിലവിൽ മമ്മൂട്ടി കമ്പനിയുടെ സിനിമയും, ഗോകുലം മൂവീസ് 100 കോടി രൂപ ചെലവിൽ നിർമിക്കുന്ന ശ്രീപത്മനാഭസ്വാമിയുമായി ബന്ധപ്പെട്ട സിനിമയും, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളുമാണ് നിലവിൽ ധാരണയിലെത്തിയിരിക്കുന്ന പ്രോജക്ടുകൾ. രാജീവ് അഞ്ചലാണ് ഗോകുലത്തിന്റെ സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

ഇപ്പോഴിതാ വീണ്ടും ചർച്ചയാകുന്നത് സുരേഷ് ഗോപിയുടെ പഴയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ്. തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷമാണ് സുരേഷ് ഗോപിയും നടി പാര്‍വ്വതിയും തമ്മിലുള്ള പഴയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ വീണ്ടും വൈറലാകുന്നത്. എവിടെ ചെന്നാലും ആരാധകരൊക്കെ ധാരാളം കൂടുമല്ലോ? ചിലരൊക്കെ കൂവുകയും ചെയ്യും. എന്താണ് ഇതേ കുറിച്ച് തോന്നുന്നത്, എന്നായിരുന്നു പാർവതിയുടെ ചോദ്യം. ‘ഇത് സാധാരണ സംഭവിക്കാറുള്ളതാണെന്നാണ് ഇതിന് അദ്ദേഹം മറുപടി നൽകിയത്. ചില ലൊക്കേഷനിൽ ചെല്ലുമ്പോൾ കൈയ്യടിക്കാൻ ആളുണ്ടാകുമെന്നും ഒരു വിഭാഗം ഈ കൈയ്യടി സഹിക്ക വയ്യാതെ കൂവുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.’

‘ഈ കൂവലിന്റെ പിന്നിൽ യാതൊരു ഉദ്ദേശവും ഇല്ല. ഇപ്പോൾ വഴിയിലൂടെ നടക്കുന്ന ഏതൊരു സാധാരണക്കാരനെയും പോലെ താനും ഒരു സാധാരണക്കാരനാണ്. തന്നെ നോക്കി എന്തിന് കൂവണമെന്നും, കൂവുന്നതിൽ യാതൊരു കാര്യവുമില്ല എന്നുമാണ് താരത്തിന്റെ മറുപടി. ‘തൻ്റെ ശരീര ഭാഗങ്ങളെല്ലാം വസ്ത്രങ്ങൾ ധരിച്ച് മറച്ചാണ് നടക്കുന്നതെന്നും പിന്നെന്തിന് കൂവണമെന്നും ‘അദ്ദേഹം ചോദിച്ചു.

‘ആ കൂവലിന് താൻ ഒരു അർത്ഥം മനസിലാക്കി വച്ചിട്ടുണ്ട്. കൂവുന്നത് ഒരാളിന്റെ ‘കോംപ്ലക്സ്’, മാത്രമാണെന്നും, കൈയ്യടിക്കുന്നത് സന്തോഷപ്രകടനമാണെന്നും നടൻ പറയുന്നു. എവിടെയായാലും ഒരു സ്റ്റേജിലെ പെർഫോമൻസ് കണ്ട് നമ്മൾ കൈയ്യടിക്കും. അത് അംഗീകാരമാണ്. ആ കൈയ്യടി വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും, കൂവിയ മനുഷ്യനെ അയ്യാളുടെ കോംപ്ലക്സ് ആണെന്ന് മനസിലാക്കി സന്തോഷിക്കുകയും ചെയ്യും’ എന്നാണ് സുരേഷ് ഗോപി അഭിമുഖത്തിൽ പറയുന്നത്.

Vismaya Venkitesh :