സൂപ്പർ മെഗാ താരങ്ങൾ ഒന്നിച്ച കലക്കൻ സെൽഫി !! എന്നാൽ സത്യത്തിൽ കൂടെയുള്ള യുവതാരം ആര്?

മലയാള സിനിമയുടെ താരമാമാങ്കം ഇന്നലെ അന്തപുരിയിൽ നടന്നു. മലയാള സിനിമയുടെ സൂപ്പർ താരങ്ങൾ ഒന്നിച്ചുകൂടിയ വേദിക്ക് തിരുവനന്തപുരം സാക്‌ഷ്യം വഹിച്ചു .കാര്യവട്ടത്ത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാണ് അമ്മയുടെ പരിപാടി നടന്നത്.

മലയാളത്തിലെ സൂപ്പർ താരങ്ങൾ ഒന്നിച്ചുള്ള ഫോട്ടോസ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറാലാണ്. എന്നാൽ സുരേഷ് ഗോപി , ദിലീപ് തുടങ്ങിയ താരങ്ങളുടെ അഭാവവും ചർച്ച ചെയ്യപ്പെട്ടു.

ദിലീപ് രാജ്യത്തിന് പുറത്തു യാത്രയിലും , സുരേഷ് ഗോപി മറ്റു പ്രവർത്തന തിരക്കിലുമാണെന്നാണ് റിപ്പോർട്ട്. ഇന്ന് മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു സെൽഫി ഫോട്ടോ- സുരേഷ് ഗോപിയും മോഹൻലാലും മമ്മൂട്ടിയും ജയറാമും ഒന്നിച്ചുള്ള ഒരു കലക്കൻ സെൽഫി .

എന്നാൽ ഈ സെൽഫി തികച്ചും വ്യാജനാണ് . കാളിദാസ് ജയറാമിനെ എഡിറ്റ് ചെയ്തു സുരേഷ് ഗോപിയാക്കിയ വിരുതന്മാരുമുണ്ട് ഇവിടെ .

 

 

Noora T Noora T :