ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഓരോന്നും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്, ബില്ല് കൃത്യമായി അടച്ചത്; വൈകാരികമായി തന്നെയോ തന്റെ കുടുംബത്തെയോ തകര്‍ക്കരുതെന്ന് സുര്‌ഷേ ഗോപി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. കുടുംബത്തിലെ ആദ്യത്തെ വിവാഹം സുരേഷ് ഗോപി കെങ്കേമമാക്കിയിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പിന്നീട് റിസപ്ഷന്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തി.

തന്റെ സിനിമാരാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റും പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് റിസപ്ഷനുകള്‍ സുരേഷ് ഗോപി സംഘടിപ്പിച്ചത്. സെലിബ്രിറ്റികളുടെ കുടുംബത്തില്‍ വിവാഹം നടക്കുമ്പോള്‍ വധുവിന്റെയും വരന്റെയും വസ്ത്രങ്ങളും ആഭരണങ്ങള്‍ അടക്കം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കും.

ഭാഗ്യയുടെ കല്യാണത്തിനും എല്ലാവരും കാത്തിരുന്നത് താരപുത്രി നവവധുവായി വരുമ്പോഴുള്ള പ്രത്യേകതകള്‍ കാണാനാണ്. സംഗീത്, മെഹന്ദി നൈറ്റ് അടക്കം മകള്‍ക്കായി സുരേഷ് ഗോപി ഒരുക്കിയിരുന്നു. എല്ലാ ഫങ്ഷനുകള്‍ക്കും വളരെ വ്യത്യസ്തമായ ലുക്കും വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഭാഗ്യ ധരിച്ചത്. അതില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് ഭാഗ്യയുടെ കല്യാണ ദിവസത്തെ ലുക്കായിരുന്നു. വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ എത്തിയത്.

പൊതുവെ സെലിബ്രിറ്റി വിവാഹങ്ങള്‍ നടക്കുമ്പോള്‍ ആഭരണങ്ങളുടെ അതിപ്രസരം കാണാം. ഇട്ട് മൂടാന്‍ സ്വത്തുള്ള സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുമ്പോള്‍ ആഭരണത്തില്‍ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ വളരെ സിപിംളായി ഒരു ചോക്കര്‍ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാഗ്യ ധരിച്ചത്.

താരപുത്രിയുടെ വിവാഹ വീഡിയോ വൈറലായപ്പോള്‍ ഭാഗ്യയുടെ ആഭരണങ്ങളെ കുറിച്ചും നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ മകള്‍ക്ക് നല്‍കിയ ആഭരണങ്ങളുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ സോഷ്യല്‍മീഡിയയിലാണ് തന്റെ ഭാഗം സുരേഷ് ഗോപി വ്യക്തമാക്കിയത്. സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്…

‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ വിവരങ്ങളുടെ വെളിച്ചത്തില്‍ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഓരോന്നും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടക്കം എല്ലാ ബില്ലും കൃത്യമായി അടച്ചാണ് മേടിച്ചത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഡിസൈനര്‍മാര്‍. ഒരു മെറ്റീരിയല്‍ ഭീമയില്‍ നിന്നുമുള്ളതായിരുന്നു. ദയവായി ഇത് നിര്‍ത്തൂ… വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്…’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

അതേസമയം, സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അഖില് മാരാര്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങള്‍ രാഷ്ട്രീയത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും സിനിമയില്‍ എത്രകോടി ശമ്പളം വാങ്ങിയാലും പാവപ്പെട്ടവരെ സഹായിക്കാനാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും അഖില്‍ പറഞ്ഞു.

സുരേഷ് ഗോപി അദ്ദേഹത്തിന്റെ നാട്ടിലും താമസിക്കുന്നിടത്തും ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ടായിട്ടും തൃശൂരിലെ പള്ളിയില്‍ കൊണ്ടുപോയി സ്വര്‍ണ കിരീടം കൊടുത്തതിന് പിന്നില്‍ നൂറ് ശതമാനം തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. അതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് വന്നതെന്നതും യാഥാര്‍ത്ഥ്യം. ഇത് ആരാണ് ചെയ്യാത്തത്.

പള്ളിയില്‍ കുമ്പസാരം കൂടുകയും മുസ്ലീം മത നേതാക്കളുടെ വീടുകളില്‍ പോകുകയും ചെയ്തവര്‍, സുരേഷ് ഗോപി പള്ളിയില്‍ പോയി കിരീടം കൊടുത്തോ എന്ന് ചോദിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ. രാഷ്ട്രീയം എന്ന് പറയുന്നത് ജയിക്കാന്‍ വേണ്ടിയുള്ളതാണ്. സുരേഷ് ഗോപി വോട്ടിന് വേണ്ടിയാണോ സഹായിക്കുന്നത് എന്ന് ചോദിച്ച് കഴിഞ്ഞാല്‍, ഞങ്ങള്‍ വ്യക്തിപരമായി അടുപ്പമോ കാര്യങ്ങളോ ഇല്ല. അദ്ദേഹം ജയിച്ചാലും എനിക്കൊരു നേട്ടവും ഇല്ല എന്നും അഖില്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :