എന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം; എസ്ജിയുടെ ജീവിതത്തിലെ ആഹ്ലാദകരമായ നിമിഷങ്ങൾ; മനോഹര നിമിഷങ്ങൾ കോർത്തിണക്കി വീഡിയോ പങ്കുവെച്ച് സുരേഷ് ഗോപി!!!

മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ മൂത്ത മകളുടെ വിവാഹത്തിരക്കുകളിലായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെയും സിനിമയിലെയും തിരക്കുകള്‍ മാറ്റിവെച്ച് കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങള്‍ ആഘോഷകരമാക്കുകയാണ് നടന്‍. താരത്തിന്റെ വീട്ടിലെ ആദ്യത്തെ വിവാഹമായിരുന്നു നടന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ വെച്ചാണ് വിവാഹം നടന്നത്.

നാലു മക്കളില്‍ മൂത്തയാളായ ഭാഗ്യ സുരേഷ് ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോള്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയിരുന്നു. മാത്രമല്ല, സിനിമാ താരങ്ങളടക്കം നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്.

ഇപ്പോഴിതാ വിവാഹത്തിന്റെ മനോഹര നിമിഷങ്ങൾ കോർത്തിണക്കികൊണ്ട് സുരേഷ് ഗോപി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ‘എസ്ജിയുടെ ജീവിതത്തിലെ ആഹ്ലാദകരമായ നിമിഷങ്ങൾ. എന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം. വിവാഹ ചടങ്ങുകളിൽ നിന്നുള്ള ഏറ്റവും മനോഹരവും അനുഗ്രഹീതവുമായ നിമിഷങ്ങൾ ഇതാ. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും ഒരുപാട് നന്ദി. വീഡിയോ പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു.

വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും സുരേഷ് ഗോപി പങ്കുവച്ചിരുന്നു. വിവാഹ ചടങ്ങളുടെ ചിത്രങ്ങൾ അമ്മ രാധികയും പങ്കുവച്ചിരുന്നു. ഗുരുവായൂരിൽ നടന്ന താലികെട്ടിലും പിന്നീട് നടന്ന വിവാഹ സൽക്കാരത്തിലും മലയാള സിനിമയിലെ താരരാജാക്കന്മാർ പങ്കെടുത്തു.

Athira A :