ഹെലികോപ്റ്റര്‍ കിട്ടിയില്ല; വോട്ട് ചെയ്യാനാകാതെ സുരേഷ്‌ഗോപി.

തൃശൂരിലെ എന്ഡിഎ സ്ഥാനാര്ഥിയായ സുരേഷ് ഗോപിക്ക് ഇക്കുറി തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാനായില്ല. തൃശൂരില്‍ ബൂത്തുകള് സന്ദര്ശിച്ച് തിരക്കിലായിരുന്ന താരം വൈകീട്ട് തനിക്ക് വോട്ടുള്ള തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്എസ്എസ് ഹൈസ്‌കൂളില്‍ എത്തിച്ചേരാമെന്ന് കരുതിയിരുന്നെങ്കിലും അവിടെ എത്തിച്ചേരാന്‍ താരത്തിന് കഴിഞ്ഞില്ല.

പോളിങ് ദിവസം രാവിലെ തൃശൂരില് നിന്ന് ഹെലികോപ്റ്ററില് തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില് തന്നെ തൃശൂരില് തിരിച്ചെത്തുമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല് ഉദ്ദേശിച്ചപോലെ ഹെലികോപ്റ്റര് ശരിയായില്ലാത്തതാണ് വോട്ടിങ് ചെയ്യാതിരിക്കാന്‍ കാരണമായിരിക്കുന്നത്.

തൃശൂരില് ഹെലികോപ്റ്റര് സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടുവെങ്കിലും ‘സാങ്കേതിക’ കാരണം പറഞ്ഞ് പലരും ഒഴിവായി. പ്രചാരണത്തിനും മറ്റുമായി ഉണ്ടായിരുന്ന ഹെലികോപ്റ്ററാകട്ടെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ടതിനെതുടര്ന്ന് ഉപയോഗിക്കാനുമായില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.

Suresh Gopi cant poll his Vote….

Noora T Noora T :