ദേവിയ്ക്ക് മുന്നിൽ നെഞ്ചുരുകി സുരേഷ് ഗോപിയും രാധികയും ; നടക്കാത്തത് ആ സ്വപ്‌നം മാത്രം? ആഗ്രഹം സാധിക്കാൻ എത്തി നടൻ!

മലയാളത്തിൻറെ ആക്ഷൻ സൂപ്പർ ഹീറോയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വാർത്തകൾ ഇപ്പോഴും ശ്രദ്ധനേടാറുണ്ട്. കുടുംബ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. സുരേഷ് ഗോപിയേക്കാൾ ഭാര്യ രാധിക സുരേഷിനും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ വൈറലാകുന്നത് രാധികയുടെയും സുരേഷ് ഗോപിയുടെയും പുതിയ ചിത്രമാണ്. ഭാര്യ രാധികയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

”പേരാലില്‍ മണികെട്ടിയാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവിയെ തൊഴുത് വണങ്ങി ഒരു സായാഹ്നം.” എന്ന ക്യാപ്ഷനോടെയാണ് രാധികയ്‌ക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി പങ്കുവച്ചത്.

ചിത്രത്തിന് താഴെയായി നിരവധി കമന്റുകളാണ് വരുന്നത്. ഇതോടെ ഏതാഗ്രഹമാണ് ഇനി സുരേഷേട്ടന് ബാക്കി എന്ന് ചിന്തിക്കുന്ന ആരാധകരുമുണ്ട്.

Vismaya Venkitesh :