അന്നവർ തിയ്യേറ്ററിൽ ബോംബെറിഞ്ഞു…സിനിമ പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീന്‍ വെട്ടിക്കീറി; എന്നിട്ടും ഞാന്‍ ഭയന്നില്ല… എനിക്ക് അന്നും ഇന്നും മനുഷ്യ ദൈവങ്ങളില്‍ വിശ്വാസമില്ല…!! സുരേഷ് ഗോപി മനസ്സ് തുറക്കുന്നു….

അന്നവർ തിയ്യേറ്ററിൽ ബോംബെറിഞ്ഞു…സിനിമ പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീന്‍ വെട്ടിക്കീറി; എന്നിട്ടും ഞാന്‍ ഭയന്നില്ല… എനിക്ക് അന്നും ഇന്നും മനുഷ്യ ദൈവങ്ങളില്‍ വിശ്വാസമില്ല…!! സുരേഷ് ഗോപി മനസ്സ് തുറക്കുന്നു….

ഏകലവ്യൻ എന്ന സിനിമ മലയാളികൾ ആരും തന്നെ മറക്കാൻ ഇടയില്ല. ഇന്നും സുരേഷ് ഗോപിയുടെ ആ മാസ്സ് ആക്ഷൻ സിനിമ ടി.വിയിൽ വന്നാൽ കുത്തിയിരുന്ന് കാണുന്നവരാണ് നമ്മൾ എല്ലാവരും. സുരേഷ് ഗോപി – ഷാജി കൈലാസ് – രഞ്ജി പണിക്കർ ടീമിന്റെ ഈ കിടിലൻ സിനിമ അന്നൊരുപാട് വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.


ചിത്രത്തിലെ സുരേഷ് ഗോപിയുടെ മാധവൻ ഐപിഎസ് എന്ന കഥാപാത്രവും നരേന്ദ്ര പ്രസാദിന്റെ മനുഷ്യ ദൈവമായ സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രവും തമ്മിലുള്ള കിടിലൻ രംഗങ്ങളും തീപ്പൊരി പറക്കുന്ന ഡയലോഗുകളും അന്ന് സൂപ്പർഹിറ്റായിരുന്നു. ‘ഏകലവ്യന്‍’ പല രീതിയിലും ഭീഷണി നേരിട്ട സിനിമയായിരുന്നു. പലരും സുരേഷ് ഗോപിയോട് തന്നെ ചോദിച്ചു, ഇങ്ങനെ ദൈവികമായ ഒരു കഥാപാത്രത്തെ നിഷ്‌കരുണം എതിര്‍ക്കുന്ന കാര്യത്തില്‍ എന്തിനു മനസുകൊടുത്തു എന്ന്. അന്നും ഇന്നും മനുഷ്യ ദൈവങ്ങളിൽ വിശ്വാസമില്ല എന്നായിരുന്നത്രെ സുരേഷ് ഗോപി അവർക്ക് കൊടുത്ത മറുപടി.

“ഏകലവ്യനില്‍ സ്വാമി അമൂര്‍ത്താനന്ദ വെറുമൊരു കഥാപാത്രം മാത്രമാണ്. എന്നാല്‍ വ്യക്തിപരമയി ഞാന്‍ മാധവനെ അവതരിപ്പിച്ചതിലും സ്വാമി അമൂര്‍ത്താനന്ദയെ കൈകാര്യം ചെയ്തതിലും എതിര്‍പ്പുള്ളവരുണ്ടായിരുന്നു. ഞാന്‍ ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളവനായിരുന്നു. ഒരു സേനാ വിഭാഗത്തിന്റെ തണലില്‍ 42 പേരാണ് എനിക്കെതിരെ കരിങ്കൊടി ഉയര്‍ത്താന്‍ സന്നിഹിതരായത്. അന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വി ആര്‍ രാജീവന്‍ ആയിരുന്നു. 42 പേര്‍ക്ക് 42 പൊലീസുകാരെ ഇട്ട് രാജീവന്‍ ചേട്ടന്‍ അവരുടെ ഹിഡന്‍ അജന്‍ഡ ക്ലോസ് ചെയ്തുകളഞ്ഞു.”

“പിന്നെ തിയേറ്ററില്‍ ബോംബേറുണ്ടായി. ശ്രീപദ്മനാഭയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ സ്‌ക്രീന്‍ വെട്ടിക്കീറി. എന്നിട്ടും ഞാന്‍ ഭയന്നില്ല. എനിക്ക് കുറ്റബോധമുണ്ടായില്ല. ഞാന്‍ യോഗ്യമായ പ്രവര്‍ത്തികള്‍ മാത്രമാണ് ചെയ്തത്. ഒരു സത്യം തുറന്നു പറയുമ്പോൾ സിനിമക്കെതിരെ കൊലവിളി നടത്തുന്നതു ശരിയല്ല. ഇതൊരു കലാരൂപമെന്ന നിലയ്ക്ക് വിമര്‍ശനമായി എടുക്കണമായിരുന്നു. സത്യം പറയട്ടെ, സ്‌ക്രീന്‍ കത്തിച്ചു, അത് കീറിക്കളഞ്ഞു എന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് വിജയഭാവമായിരുന്നു. എനിക്ക് ജീവിതത്തില്‍ എല്ലാം കൊണ്ടുവന്നത് ഏകലവ്യനാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതുമ നശിക്കാത്ത ഒരനുഭവമായി ഏകലവ്യന്‍ നില്‍ക്കുന്നു.”

Suresh Gopi about Ekalavyan movie

Abhishek G S :