മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള ചില കാര്യങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്. ഇപ്പോഴിതാ ഇപ്പോഴിതാ വീണ്ടും സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശാന്തിവിള ദിനേശ്.
സുരേഷ് ഗോപി നല്ലത് ചെയ്‌തപ്പോൾ താനത് പറഞ്ഞുവെന്നും അത് എവിടെയും എത്തിയില്ലെങ്കിലും അദ്ദേഹം ചെയ്‌ത ഒരു തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ വിവാദമായെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. മറ്റ് വിവാദങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചു.