കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് സുരേഷ് ഗോപി

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. സ്വകാര്യ സന്ദര്‍ശനം ആണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദര്‍ശനെത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാന്‍ കഴിയില്ല. പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു, വന്നു പ്രാതല്‍ കഴിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. നിശബ്ദ പ്രചാരണം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകയോട് അധിക്ഷേപരൂപത്തിലുള്ള പരാമര്‍ശവും അദ്ദേഹം നടത്തി. മേഡം മാറിനില്‍ക്കൂ, അല്ലെങ്കില്‍ അടുത്ത കേസ് ആവും എന്നാണ് പരിഹാസരൂപേണ സുരേഷ് ഗോപി പറഞ്ഞത്.

Vijayasree Vijayasree :