സല്യൂട്ട് ചെയ്ത് സുരേഷ് ഗോപി, തിരികെ സല്യൂട്ട് ചെയ്ത് താരപുത്രന്‍; വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് സ്‌കൂള്‍ ബാന്‍ഡിനെ സല്യൂട്ട് ചെയ്യുന്ന നടന്‍ സുരേഷ് ഗോപിയുടെ ചിത്രം. എറണാകുളം ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു സുരേഷ്‌ഗോപി എത്തിയത്.

ബാന്‍ഡിന്റെ ചിട്ടകള്‍ക്കനുസരിച്ച് ബാന്‍ഡ് തലവനായ വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച് തിരികെ സല്യൂട്ട് ചെയ്യുന്നുമുണ്ട്. എന്നാല്‍, സല്യൂട്ട് ചെയ്ത ഈ വിദ്യാര്‍ത്ഥി മലയാളികളുടെ ഒരു പ്രിയപ്പെട്ട താരപുത്രനാണ്.

ചടങ്ങില്‍ സുരേഷ്‌ഗോപിക്കൊപ്പം നടന്‍ ദിലീപും എത്തിയിരുന്നു. രാത്രി ദൃശ്യമായതിനാല്‍ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ഒന്നും വ്യക്തമല്ലായിരുന്നു. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നവ്യാനായരുടെ മകന്‍ സായ്കൃഷ്ണയാണ്. പരിപാടിയിലെ ചിത്രങ്ങള്‍ നവ്യനായരും സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഡാന്‍സും അഭിനയവുമായി തിരക്കുകള്‍ക്കിടയില്‍ ആണെങ്കിലും നവ്യ മകന്റെ പഠനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. കുഞ്ഞുനാളില്‍ സായ് കൃഷ്ണ മുംബൈയിലായിരുന്നു പഠനം. നവ്യനായര്‍ അഭിനയവും ജീവിത തിരക്കുമായി നാട്ടിലെത്തിയതോടെ മകനെയും എറണാകുളത്തെ വിദ്യാലയത്തിലേക്ക് മാറ്റുകയായിരുന്നു.

Vijayasree Vijayasree :