ഒരു ജന പ്രതിനിധി, എം പി എന്ന നിലയിൽ ഉപരി ഒരു മനുഷ്യ സ്നേഹികൂടിയാണ് സുരേഷ് ഗോപി. എന്നാൽ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് വലിയ രീതിയിലുള്ള വിമർശനമാണ് നേരിടേണ്ടി വരുന്നത്
താന്‍ എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്‍ക്കുകയാണെന്ന് നടൻ സുരേഷ് ഗോപി പറയുന്നത്. അതുകൊണ്ട് തന്നെ വലിയ മുഖാമുഖങ്ങള്‍ക്ക് ഇപ്പോള്‍ നിന്ന് കൊടുക്കാറില്ല. പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല.
കൊവിഡില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മലയാളികളുടെ സങ്കടങ്ങളാണ് ഇന്ന് തന്റെ ഫോണില്‍ നിറയുന്നത്. അത് ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. ചെയ്യാന്‍ കഴിയുന്നത് രാപ്പകല്‍ ഇല്ലാതെ ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മലയാളത്തില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.