സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
നരച്ച താടിയും കട്ടിമീശയുമുള്ള സുരേഷ് ഗോപിയുടെ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി കഴിഞിരിക്കുന്നു
ആക്ഷനും മാസ് ഡയലോഗുകള്‍ ആവര്‍ത്തിക്കുന്നതുമായ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട് . സുരേഷ് ഗോപിയുടെ ഫോട്ടോയ്ക്ക് ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സി ഐ എ, പാവാട തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ. ടോമിച്ചൻ മുളകുപാടം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.