കൊവിഡിൽ വീണ്ടും സുരേഷ് ഗോപി; ട്യൂമർ ബാധിതയായ അഞ്ചു വയസ്സുകാരി… പച്ചക്കൊടി കാണിച്ച് രാജ്‌നാഥ് സിങ്!

വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കി വീണ്ടും സുരേഷ് ഗോപി. ഈ കോവിഡ് പ്രതിസന്ധികാലത്തു കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം അഭിനന്ദനീയമാണ്. രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും എം പി എന്ന നിലയിലും നടൻ എന്ന നിലയിലും അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ചെയുന്ന കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ ..കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേയും നൽകിയതിന് പിന്നാലെ ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ കാരുണ്യ പ്രവർത്തികൊണ്ട് ശ്രദ്ധ നേടുകയാണ് ഈ സൂപ്പർ താരം.

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഗൾഫിൽനിന്നുള്ള ആദ്യ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു കൊണ്ടാണ് സുരേഷ് ഗോപി മുന്നോട്ടു വന്നത്. ട്യൂമർ രോഗ ബാധിതയായ പാലക്കാട്‌ സ്വദേശിനിയായ സാധികയെ ചികിത്സക്കായി നാട്ടിലെത്തിക്കുന്നതിൽ സുരേഷ് ഗോപി എം പി വഹിച്ച പങ്കു വളരെ വലുതാണ്. അച്ഛൻ രതീഷ് കുമാറിനൊപ്പം അടിയന്തിര ചികിത്സക്കായി വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ ഈ കുട്ടിയെ നാട്ടിലെത്തിച്ചത് സുരേഷ് ഗോപി നടത്തിയ കൃത്യമായ ഇടപെടൽ കൊണ്ടാണ്. കുവൈറ്റിലുള്ള മലയാളി വ്യവസായി വഴി കാര്യങ്ങളറിഞ്ഞ അദ്ദേഹം ഇടപെട്ടതോടെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഓഫീസ് യാത്രക്ക് അനുമതി നൽകുകയും സൈനിക വിമാനത്തിൽ ഉള്ള യാത്രക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പച്ചക്കൊടി കാണിക്കുകയും ചെയ്തു

ഭിന്ന ശേഷിക്കാരനായ ഒരു യുവാവിന്റെ ബാങ്ക് ലോൺ അടച്ചു തീർത്ത് സുരേഷ് ഗോപി ജനന്മനസ്സ് കീഴടക്കിയിരുന്നു . പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന് ആശ്വാസം പകർന്നായിരുന്നു സുരേഷ് ഗോപി എത്തിയത് . ഫെഡറൽ ബാങ്കിൽ നിന്നും രണ്ടരലക്ഷം രൂപ ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നതിനായി വായ്പ എടുത്തിരുന്നു. എന്നാൽ അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുക ബാങ്ക് വായ്പയിലേക്കായി വരവു വെച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപി ഇടപ്പെട്ടത്. അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീർത്തു. അതെ സമയം തന്നെ കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസർകോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താൻ ആവശ്യമായ മൊബൈൽ എക്സ്റേ യൂണിറ്റും അനുവദിച്ചു. ഏപ്രിൽ അഞ്ചാം തിയതി കാസർകോട്ട് ജില്ലയിൽപെട്ട ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. നന്മ നിറഞ്ഞ മനുഷ്യരുടെ ഉള്ളിൽ എന്നും പ്രാർത്ഥനയോടെ സുരേഷ് ഗോപി കൂടെയുണ്ടാകും

Noora T Noora T :