ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താൻ മികച്ചൊരു നടനല്ലെന്നും സഹോദരൻ കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ലെന്നും സൂര്യ പറഞ്ഞു.

ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും. അതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാവാം. പക്ഷേ ബാല സാറിൽനിന്ന് പഠിച്ച പാഠങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, പക്ഷേ എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല.

ഞാൻ ആത്മാർഥമായാണ് പ്രയത്‌നിക്കുന്നത്. മെയ്യഴകൻ പോലെ ഒരു ചിത്രമെടുത്താൽ എനിക്ക് കാർത്തിയാവാൻ പറ്റില്ല. എനിക്ക് മെയ്യഴകൻ ചെയ്യാൻ പറ്റില്ല’ എന്നാണ് സൂര്യ പറയുന്നത്. റെട്രോ എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയത്. കാർത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ സംവിധാനം.

പൂജ ഹെ​ഗ്ഡെയാണ് ചിത്രത്തിൽ നായിക ആയി എത്തിയത്. ജോജു ജോർജ്, ജയറാം എന്നിവർക്ക് പുറമെ സുജിത് ശങ്കർ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

Vijayasree Vijayasree :