ഞങ്ങൾ ശിരസു നമിക്കുന്നു, നിങ്ങളാണ് ഞങ്ങളുടെ സൂപ്പർ ഹീറോകൾ

കോവിഡ് 19 ലോകം മൊത്തം പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് സാന്ത്വനവാക്കുകളുമായി സുരാജ് വെഞ്ഞാറമൂട്.

‘എന്റെ പ്രിയപ്പെട്ടവരേ,

നാമെല്ലാവരും ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി ഏല്പിച്ച ആഘാതത്തിൽ പകച്ചു നിൽക്കുകയാണ്, എന്നാൽ ഈ പ്രതിസന്ധിയെ നമുക്ക് മറികടന്നേപറ്റൂ. നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി, നമ്മുടെ കുട്ടികളുടെ നല്ല നാളേയ്ക്ക് വേണ്ടി നമ്മുടെ ചെറുത്തുനില്പിനുള്ള സമയമാണിത്.

ഇതിലും വലിയ പ്രതിസന്ധികളെ നമ്മളുടെ പൂർവികർ അതിജീവിച്ചിരിക്കുന്നു, ചിക്കൻപോക്സും മലേറിയയും പ്ളേഗുമടക്കമുള്ള മഹാമാരികൾ നാമും നമ്മുടെ പൂർവികരും അതിജീവിച്ചിട്ടുണ്ട്,

അമേരിക്കൻ മലയാളികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ എത്രയോ കൊടുങ്കാറ്റും വെള്ളപ്പൊക്കങ്ങളും നിങ്ങൾ അതിജീവിച്ചിരിക്കുന്നു, കേരളവും അങ്ങനെതന്നെ, ഇന്ന് നമ്മുടെ മലയാളികളായ സഹോദരങ്ങൾ നഴ്‌സുമാരും ഡോക്ടർമാരും മറ്റു ടെക്‌നിഷ്യൻസുമൊക്കെ എല്ലാം മറന്നുകൊണ്ട് കൊണ്ട് ലോകമാകമാനം രോഗികളെ ചികിത്സിക്കുന്നതിൽ വ്യാപൃതരായിരിക്കുന്നു, ഞങ്ങൾ ശിരസു നമിക്കുന്നു, നിങ്ങളാണ് ഞങ്ങളുടെ സൂപ്പർ ഹീറോകൾ.

അതുപോലെതന്നെ നിങ്ങൾ ഓരോരുത്തരും നിങൾ ആയിരിക്കുന്ന ഇടങ്ങളിൽ അവിടുത്തെ ഗവൺമെന്റും അധികാരികളും നിർദേശിക്കുന്നതുപോലെ പ്രവർത്തിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തു പോവുക, അവിടുത്തെ ആരോഗ്യവിഭാഗം പറയുന്ന നിർദേശങ്ങൾ പാലിക്കുക സൂക്ഷിക്കുക, കുട്ടികളും മുതിർന്നവരും വ്യായാമവും മറ്റും ചെയ്ത് നല്ല ഭക്ഷണവും ഒക്കെ ഉപയോഗിച്ചും ആരോഗ്യത്തോടെയിരിക്കുക.

നമുക്ക് ഒരുമിച്ച് ഈ വിപത്തിനെ സധൈര്യം നേരിടാം, നിങ്ങൾ ഏവരും സന്തോഷത്തോടെയിരിക്കുകഈ സമയവും കടന്നു പോകും ! നമ്മൾ ഒറ്റക്കെട്ടായി ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും!!!

Suraj Venjaramoodu

Noora T Noora T :