സന്തോഷ് പണ്ഡിറ്റിൻറെ കൃഷ്‌ണനും രാധയിലും നായികയായി ആദ്യം തിരഞ്ഞെടുത്തത് ഈ ദേശിയ അവാർഡ് ജേതാവിനെയാണ്!

ഏറെ ജനശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്.യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ 2011-ൽ മലയാളികൾക്കിടയിൽ വ്യത്യസ്തവുമായി പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്.ധാരാളം വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി.

എന്നാൽ വളരെ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യചിത്രമായ ‘കൃഷ്‌ണനും രാധ’യിലും നായികയാകാൻ ക്ഷണിച്ചത് ഒരു ദേശീയ അവാർഡ് ജേതാവിനെയാണെന്ന് എത്രപേർക്കറിയാം? അതാരാണ് ആ ദേശീയ അവാർഡ് ജേതാവെന്നല്ലേ? സുരഭി ലക്ഷി ആയിരുന്നു ആ താരം. എന്നാൽ 2011ൽ പണ്ഡിറ്റ്, കൃഷ്‌ണനും രാധയും ആലോചിക്കുമ്പോൾ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നില്ല. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരഭി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എന്റെ നാട്ടിൽ സിനിമാക്കാരി എന്നു പറയാൻ ഞാൻ മാത്രമേയുള്ളൂ. പിന്നെ ഉള്ളത് സന്തോഷ് പണ്ഡിറ്റാണ്. സന്തോഷേട്ടൻ എന്റെ നല്ല സുഹൃത്താണ്. കൃഷ്‌ണനും രാധയും എടുത്ത സമയത്ത് എന്നെയാണ് പുള്ളി നായികയായി വിളിച്ചത്. അപ്പോൾ കാലടിയടിൽ എന്റെ എക്‌സാം നടക്കുകയായിരുന്നു. അതുകൊണ്ടാണ് അതിൽ അഭിനയിക്കാൻ കഴിയാതിരുന്നത്’.2016ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.

surabhi lakshmi talk about radhayum krishnanum movie actress

Sruthi S :