രൂപവും ഭാവവും മാറി സുരഭി ലക്ഷ്മി!വൈറലായി ചിത്രങ്ങൾ !

മലയാളികൾക്കെന്നും പ്രിയങ്കരിയാണ് സുരഭി ലക്ഷ്മി. ആരാധകരുടെ മൂസക്കായിയുടെ പാത്തു. എം 80 മൂസ എന്ന ടെലിവിഷന്‍ പരിപാടിയിലെ പാത്തു എന്ന കഥാപാത്ത്രതിലൂടെയാണ് സുരഭി ലക്ഷ്മി എന്ന കോഴിക്കോട്ടുകാരി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായത്.

20 ല്‍ അധികം സിനമകള്‍ ചെയ്തുവെങ്കിലും സുരഭി ഇന്നും അറിയപ്പെടുന്നത് പാത്തു ആയിട്ട് തന്നെയാണ്.എന്നാല്‍ പാത്തു ഇപ്പോള്‍ ഒരുപാട് മാറിയിരിയ്ക്കുന്നു. രൂപം കൊണ്ടും ഭാവം കൊണ്ടുമെല്ലാം. രൂപം കൊണ്ടും ഭാവം കൊണ്ടുമെല്ലാം. ഫ്രഡ്ഷിപ് ദിനത്തില്‍ സുരഭി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്‌റ്റൈല്‍ ലുക്കാണ് സുരഭിയ്ക്ക്.

സരുണ്‍ കെ എസ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അതിസുന്ദരം, മനോഹരം, മൊഞ്ച് കൂടിക്കൂടി വരികയാണല്ലോ എന്നിങ്ങനെയാണ് ചിത്രത്തിന് കിട്ടുന്ന കമന്റുകള്‍. സൗഹൃദദിന ആശംസകള്‍ അറിയിച്ചാണ് സുരഭി ചിത്രം പങ്കുവച്ചത്.

2015 ല്‍ ബൈ ദ പീപിള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ സുരഭി. ഇരുപതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു. 2016 ല്‍ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് വേണ്ടി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടി. രണ്ട് ടെലിവിഷന്‍ പരമ്ബരകളും സുരഭിയുടെ നേട്ടങ്ങളുടെ ലിസ്റ്റില്‍ പെടുന്നു.

surabhi lakshmi new photos

Sruthi S :